Shukra Gochar: ശുക്രൻ ഇടവം രാശിയിലേക്ക്; കുംഭം ഉൾപ്പെടെ 4 രാശികളെ കാത്തിരിക്കുന്നത് വൻ സൗഭാ​ഗ്യങ്ങൾ, സമ്പന്നരാകാം...

ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുള്ള രാശിമാറ്റമാണ് ശുക്രന്റേത്. ഏപ്രിൽ 19ന് ശുക്രൻ രാശിമാറുകയാണ്. 

 

സ്വന്തം രാശിയായ ഇടവത്തിലേക്കാണ് ശുക്രൻ പ്രവേശിക്കാൻ പോകുന്നത്. നാല് രാശികൾക്കാണ് ഇത് ഐശ്വര്യം കൊണ്ടുവരുന്നത്. 

 

1 /6

ഈ കാലയളവിൽ നാല് രാശികളുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ സംഭവിക്കുമെന്ന് ജ്യോതിഷികൾ പറയുന്നു. സാമ്പത്തികം മെച്ചപ്പെടും. സുഖസൗകര്യങ്ങൾ വർധിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.  

2 /6

വൃശ്ചികം രാശിക്കാർക്ക് ശുക്രന്റെ സംക്രമണം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ആത്മവിശ്വാസം വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകൾ വന്നുചേരും. സുഖസൗകര്യങ്ങൾ വർധിക്കും. പുതിയ വാഹനമോ, വസ്തുവോ വാങ്ങാൻ അവസരമുണ്ടാകും. പുതിയ കാര്യങ്ങൾ തുടങ്ങാൻ സമയം അനുകൂലമാണ്.   

3 /6

കന്നി രാശിക്കാർക്ക് ഭാ​ഗ്യകാലമാണിത്. കരിയറിലും ബിസിനസിലും പുരോ​ഗതി കൈവരിക്കാനാകും. വിദേശയാത്രക്ക് അവസരം ലഭിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. മാതാപിതാക്കളുടെ പൂർണ പിന്തുണയുണ്ടാകും.   

4 /6

കുംഭം രാശിക്കാർക്ക് നിക്ഷേപങ്ങൾക്ക് അനുകൂലമായ സമയമാണിത്. പുരോ​ഗതി കൈവരിക്കാനുള്ള അവസരങ്ങൾ വന്നുചേരും. കുടുംബ ജീവിതത്തിൽ ഐക്യവും സന്തോഷവും വർദ്ധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും.   

5 /6

മീനം രാശിക്കാർക്ക് കരിയറിൽ വൻ പുരോ​ഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കടം വാങ്ങിയ പണം തിരികെ നൽകും. ജോലിയിൽ നേട്ടമുണ്ടാക്കാനാകും. നിങ്ങളുടെ കഴിവുകളിൽ മറ്റുള്ളവർ ആത്മവിശ്വാസം പ്രകടിപ്പിക്കും. 

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola