Shukra Uday: കർമ്മരം​ഗത്ത് ഉയർച്ച, ഒപ്പം ധനനേട്ടവും; ശുക്രന്റെ ഉദയത്തോടെ ഈ രാശികളുടെ ഭാ​ഗ്യം തെളിയും

Shukra Uday in Pisces: ജ്യോതിഷത്തിൽ വളരെ പ്രാധാന്യമുള്ള ശുക്രൻ മീനം രാശിയിലാണ് നിലവിലുള്ളത്. മാർച്ച് 17ന് ഇതേ രാശിയിൽ ശുക്രൻ അസ്തമിക്കും. പിന്നീട് മാര്‍ച്ച് 23ന് രാവിലെ 5.49ന് മീനം രാശിയിൽ ഉദിക്കുകയും ചെയ്യും. 

 

1 /5

അസ്തമിച്ച് 4 ദിവസത്തിനുള്ളിൽ ശുക്രൻ വീണ്ടും ഉദിക്കുന്നത് വിവിധ രാശികൾക്ക് വലിയ നേട്ടങ്ങൾ സമ്മാനിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.   

2 /5

ഇടവം രാശിക്കാർക്ക് ശുക്രന്റെ ഉദയത്തോടെ അവർ ആ​ഗ്രഹിച്ച കാര്യങ്ങൾ ലഭിക്കും. സാമ്പത്തികമായി അബിവൃദ്ധിപ്പെടും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. ബിസിനസിൽ ലാഭം നേടാനാകും. പ്രണയജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും.   

3 /5

മകരം രാശിക്കാർക്ക് ഈ കാലയളവിൽ ആത്മവിശ്വാസം കൂടും. കരിയറിൽ വലിയ ഉയർച്ചകളുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് യാത്രകൾ ചെയ്യേണ്ടതായി വരും. ബിസിനസിൽ ലാഭം നേടാനാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും.   

4 /5

കുംഭം രാശിക്കാർക്ക് ശുക്രൻ ഉദിക്കുന്നതോടെ ജീവിതത്തിൽ നല്ലകാലമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കരിയറിൽ വളർച്ചയുണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola