Solar Eclipse 2025: സൂര്യ​ഗ്രഹണവും രാജയോ​ഗങ്ങളും; മാർച്ച് 29ഓടെ ഈ രാശികളുടെ ഭാ​ഗ്യം തെളിയും

മാർച്ച് 29നാണ് ഈ വർഷത്തെ ആദ്യത്തെ സൂര്യ​ഗ്രഹണം. അതിനാൽ വളരെ പ്രാധാന്യം ഈ ദിവസത്തിനുണ്ട്. ​ഗ്രഹണത്തിന്റെ ഫലമായി ശുഭകരമായ യോ​ഗങ്ങൾ സൃഷ്ടിക്കപ്പെടുന്നു. 

 

1 /6

കാലാമിക് രാജയോഗം, ബുധാദിത്യ രാജയോഗം, മാളവ്യ രാജയോഗം തുടങ്ങിയ രാജയോഗങ്ങളാണ് ​ഗ്രഹണ ദിവസം രൂപപ്പെടുന്നത്. 4 രാശിക്കാർക്കാണ് ഇതിന്റെ ​ഗുണഫലം ലഭിക്കുന്നത്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം. ‌  

2 /6

മേടം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങൾ ഈ കാലയളവിലുണ്ടാകും. സൂര്യന്‍, ചന്ദ്രന്‍, ശുക്രന്‍, ബുധന്‍ എന്നീ ​ഗ്രഹങ്ങളുടെ സംയോജനം ഈ രാശിക്കാർക്ക് വമ്പൻ നേട്ടങ്ങൾ സമ്മാനിക്കും. ആത്മവിശ്വാസം വർധിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. വിദേശ യാത്ര പോകാൻ അവസരമുണ്ടാകും. കുടുംബത്തിന്റെ പിന്തുണയുണ്ടാകും. ആരോ​ഗ്യം തൃപ്തികരമാകും.   

3 /6

കന്നി രാശിക്കാര്‍ക്ക് ഈ കാലയളവിൽ കരിയറിൽ പുരോ​ഗതിയുണ്ടാകും. ആത്മവിശ്വാസം വർധിക്കും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.   

4 /6

കുംഭം രാശിക്കാർക്ക് അനുകൂലമായ കാലയളവാണിത്. സാമ്പത്തിക നേട്ടങ്ങൾ ഇവരെ തേടിയെത്തും. ആത്മവിശ്വാസം വർധിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും. ബിസിനസിൽ‌ ലാഭം നേടാനാകും.   

5 /6

മീനം രാശിക്കാര്‍ക്ക് സൂര്യ​ഗ്രഹണത്തോടെ ഭാ​ഗ്യം തെളിയും. സാമ്പത്തിക നേട്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. ജോലിയിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ സാധിക്കും.   

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola