Weekly Horoscope: മീനം മുതൽ മേടം വരെയുള്ള ഓരോ രാശിക്കാർക്കും വരുന്ന ഒരാഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാം.
മേടം രാശിക്കാർക്ക് ഈ ആഴ്ചയിൽ ജീവിതത്തിൽ നാടകീയമായ മാറ്റങ്ങളുണ്ടാകും. ജോലി, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ ഗുണകരമായ മാറ്റങ്ങളുണ്ടാകും. നിങ്ങൾക്ക് ഗുണകരമായ സമയമാണെന്നതിൽ സംശയമില്ല.
ഇടവം രാശിക്കാർക്ക് സാമ്പത്തികമായി അനുകൂലമായ സമയമാണ്. കുടുംബത്തിൽ സമാധാനവും സന്തോഷവും തേടിയെത്തും. ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും.
മിഥുനം രാശിക്കാർക്ക് ജോലിയിൽ ക്രിയേറ്റീവായി കാര്യങ്ങൾ ചെയ്യാനാകും. ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകും. ജോലിയിൽ പുതിയ അവസരങ്ങൾ തേടിയെത്തും. യാത്രകൾ സന്തോഷം നൽകും. ആരോഗ്യം നിസാരമായി കാണരുത്.
കർക്കിടകം രാശിക്കാർക്ക് ജീവിതത്തിൽ പലവിധത്തിലുള്ള മാറ്റങ്ങളുമുണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വളർച്ചയുണ്ടാകും. പുതിയ പദ്ധതികൾ ആരംഭിക്കാൻ അനുകൂല സമയം. ആരോഗ്യപ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണാനാകും.
ചിങ്ങം രാശിക്കാർക്ക് പ്രധാന തീരുമാനങ്ങളെടുക്കേണ്ട സമയമാണ്. എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പുലർത്തണം. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി രാശിക്കാർക്ക് ജോലിയിൽ പുരോഗതിയും സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയും ഉണ്ടാകും. പല തീരുമാനങ്ങളും ബുദ്ധിമുട്ടുണ്ടാക്കും. എല്ലാ കാര്യത്തിലും ശ്രദ്ധ വേണം. അനാവശ്യ ആശങ്കകൾക്ക് പരിഹാരം കാണാനാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
തുലാം രാശിക്കാർക്ക് ജീവിതത്തിൽ പലവിധത്തിലുള്ള മാറ്റങ്ങളുണ്ടാകും. സാമ്പത്തിക പ്രതിസന്ധികളെ മറികടക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. ആരോഗ്യം ശ്രദ്ധിക്കണം.
വൃശ്ചികം രാശിക്കാർക്ക് ധനകാര്യങ്ങളിൽ നേട്ടമുണ്ടാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂല സമയം. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
ധനു രാശിക്കാർക്ക് ജോലിയിൽ സഹപ്രവർത്തകരുമായുള്ള ബന്ധം മികച്ചതാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജീവിതത്തിൽ പുതിയ സാധ്യതകൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിലും ആരോഗ്യത്തിലും ശ്രദ്ധ വേണം.
മകരം രാശിക്കാർക്ക് മോശം സാഹചര്യങ്ങളെ നിയന്ത്രിക്കാനാകും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം. കുടുംബ ബന്ധങ്ങൾ മികച്ചതാകും. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം രാശിക്കാർക്ക് ഈ ആഴ്ച സാമ്പത്തിക നേട്ടം ഉണ്ടാകും. ജീവിതത്തിൽ സന്തോഷമുണ്ടാകും. ആത്മവിശ്വാസം വർധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ആഗ്രഹങ്ങൾ പൂർത്തീകരിക്കും. ജോലിയിൽ ആശങ്ക വേണ്ട.
മീനം രാശിക്കാർക്ക് സമാധാനവും സന്തോഷവും ഉണ്ടാകും. ആരോഗ്യം നിസാരമായി കാണരുത്. കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനാകും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)