Sun Transit in Scorpio: സൂര്യന്റെ രാശിമാറ്റങ്ങൾ ജ്യോതിഷത്തിൽ വളരെ പ്രധാന്യമുള്ള ഒന്നാണ്. 1 മാസക്കാലമാണ് സൂര്യൻ ഒരു രാശിയിൽ തുടരുന്നത്.
ജ്യോതിഷ പ്രകാരം വലിയ പ്രാധാന്യമുള്ളതാണ് സൂര്യന്റെ രാശിമാറ്റം. ഇന്ന് സൂര്യൻ തുലാം രാശിയിൽ നിന്ന് വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കുകയാണ്.
സൂര്യൻ വൃശ്ചികം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ പല രാശിക്കാർക്കും ജീവിതത്തിൽ ഭാഗ്യം ഉണ്ടാകും. സൂര്യന്റെ അനുഗ്രഹങ്ങളും ശുഭകരമായ ഫലങ്ങളും ഇവർക്ക് ജീവിതത്തിൽ ലഭിക്കും. സൂര്യന്റെ സംക്രമണം ഏതൊക്കെ രാശിക്കാർക്കാണ് അനുകൂലമാകുകയെന്ന് നോക്കാം.
കർക്കിടകം രാശിക്കാർ സൂര്യന്റെ രാശിമാറ്റത്തിലൂടെ വലിയ ഭാഗ്യങ്ങൾ ജീവിതത്തിൽ വന്നുചേരും. പ്രണയബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടും. കലാപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ചിങ്ങം രാശിക്കാർക്ക് സൂര്യന്റെ വൃശ്ചികം രാശി പ്രവേശനം ഗുണം ചെയ്യും. കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. കുടുംബവുമൊത്ത് സമയം ചെലവഴിക്കും. നിങ്ങളുടെ പ്രശസ്തി വർധിക്കും. കരിയറിൽ ഉയരത്തിലെത്തുകയും ബഹുമാനം ലഭിക്കുകയും ചെയ്യും.
കന്നി രാശിക്കാർക്ക് സൂര്യന്റെ രാശിമാറ്റം സംഭവിക്കുന്നതോടെ ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ സാധിക്കും. യാത്രകൾ ചെയ്യാൻ അനുകൂലമായിട്ടുള്ള സമയമാണ്. എല്ലാത്തിലും ഭാഗ്യം തുണയ്ക്കും. ആത്മീയതയിൽ താൽപര്യമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.