Trigrahi Yoga 2025: മിഥുന രാശിയിലെ ത്രിഗ്രഹി യോഗത്താൽ ഇവർ ധനനേട്ടത്തിൽ ആറാടും, നിങ്ങളും ഉണ്ടോ?

Written ByAjitha KumariUpdated byAjitha Kumari
Published: Jun 09, 2025, 08:59 AM IST|Updated: Jun 09, 2025, 10:15 AM IST

Surya Budh Guru Yuti: മിഥുന രാശിയിലെ ത്രിഗ്രഹയോഗം ചില രാശിക്കാർക്ക് തൊഴിൽ പുരോഗതിക്കൊപ്പം അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും നൽകും.

Trigrahi yoga 20251/7

Trigrahi Yoga 2025: ജ്യോതിഷപരമായി ജൂൺ മാസം വളരെ സവിശേഷമാണ്. ഈ മാസം ഗ്രഹങ്ങളുടെ ഒരു അപൂർവ സംയോഗം ഉണ്ടാകും. ഇത് പല രാശിക്കാർക്കും ഭാഗ്യം കൊണ്ടുവരും.

Surya Budh Guru Yuti2/7

വേദ കലണ്ടർ അനുസരിച്ച് ജൂൺ 15 ന് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കുമ്പോൾ സൂര്യ-ബുധ-വ്യാഴം എന്നിവയുടെ സംയോഗത്താൽ ത്രിഗ്രഹയോഗം രൂപപ്പെടും. ജ്യോതിഷികളുടെ അഭിപ്രായത്തിൽ ഏകദേശം 12 വർഷങ്ങൾക്ക് ശേഷമാണ് ഈ യാദൃശ്ചികത സംഭവിക്കുന്നത്.

Triple Rajayoga3/7

ഈ സമയത്ത് ബുധൻ സ്വന്തം രാശിയിൽ വസിക്കുകയും സൂര്യനും വ്യാഴവും ചേർന്ന് മൂന്ന് പ്രധാന രാജയോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യും, ഗുരു ആദിത്യയോഗം, ബുധാദിത്യയോഗം, ഭദ്ര രാജയോഗം എന്നിവയാണ് ആ മൂന്ന് രാജയോഗങ്ങൾ.

Trigrahi Yoga Benefits4/7

ഇതിലൂടെ 3 രാശിക്കാർക്ക് നേട്ടങ്ങൾ ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ ത്രിഗ്രഹി യോഗം ഏതൊക്കെ രാശിക്കാർക്കാണ് ഏറ്റവും ശുഭകരമായി ബാധിക്കുകയെന്ന് നോക്കാം...

 

Scorpio5/7

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ഈ ത്രിഗ്രഹയോഗം രണ്ടാം ഭാവത്തിൽ രൂപം കൊള്ളുന്നു, അത് കുടുംബം, സംസാരം, സമ്പത്ത് എന്നിവയുടെ ഭാവമാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ യോഗം മൂലം ഇവർക്ക് പൂർവ്വിക സ്വത്തിന്റെ ആനുകൂല്യം ലഭിക്കും, വളരെക്കാലമായി സ്വത്ത് തർക്കത്തിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് ഒരു പരിഹാരം ലഭിക്കാൻ സാധ്യത, ഈ സമയത്ത് ശുഭകരമായ ചടങ്ങുകൾ സംഘടിപ്പിക്കാൻ കഴിയും

Libra6/7

തുലാം (Libra):  ഇവരുടെ വിധി സ്ഥാനത്ത് അതായത് 9-ാം ഭാവത്തിൽ ത്രിഗ്രഹയോഗം രൂപം കൊള്ളുന്നു. ഈ സമയം ഇവരുടെ ഭാഗ്യം തെളിയും, പിതാവിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും, മതപരമായ പ്രവർത്തനങ്ങളിലുള്ള നിങ്ങളുടെ താൽപര്യം വർദ്ധിക്കും. ഒരു തീർത്ഥാടനത്തിന് പോകാം, അത് മാനസികവും ആത്മീയവുമായ നേട്ടങ്ങൾ നൽകും. ഉന്നത വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം നേടാൻ കഴിയും. സർക്കാർ ജോലികളിൽ താല്പര്യമുള്ളവർക്ക് ഈ സമയം അനുകൂലം, ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് നല്ല അവസരം ലഭിക്കും

Aquarius7/7

കുംഭം (Aquarius): ഇവർക്ക് ഈ ത്രിഗ്രഹയോഗം അഞ്ചാം ഭാവത്തിൽ രൂപം കൊള്ളുന്നു. അത് വിദ്യാഭ്യാസം, കുട്ടികൾ, സർഗ്ഗാത്മകത എന്നിവയുടെ സ്ഥാനമാണ്. കൂടാതെ ഏഴര ശനിയുടെ അവസാന ഘട്ടം നടന്നുകൊണ്ടിരിക്കുകയാണ്, അത്തരമൊരു സാഹചര്യത്തിൽ ഈ ഗ്രഹങ്ങളുടെ സംയോജനം നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നേടാൻ സഹായിക്കും. വിദ്യാർത്ഥികൾക്ക് വിജയം, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് അവസരം, മാതാപിതാക്കൾക്ക് അവരുടെ കുട്ടികളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം, നിങ്ങൾക്ക് ആത്മീയമായി അവബോധം ഉണ്ടാകും, മതപരമായ സ്ഥലങ്ങളിലേക്ക് ആകർഷിക്കപ്പെടാനും സാധ്യത, ആരോഗ്യപരമായി അതായത് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)