Bathroom Cleaning Tips: ബാത്റൂമിനുള്ളിൽ ദുർഗന്ധമാണോ? ഈ വഴികൾ പരീക്ഷിക്കൂ

Bathroom Cleaning Tips: ബാത്‌റൂമിൽ നിന്നുള്ള ദുർഗന്ധം പല വീടുകളിലെയും പ്രശ്നമാണ്

മൂക്ക് പൊത്തി ബാത്‌റൂമിൽ കയറേണ്ട സാഹചര്യമാണ് പല വീടുകളിലും. നിങ്ങളുടെ ബാത്റൂം സുഗന്ധ പൂരിതമാക്കാൻ ഈ വഴികൾ പരീക്ഷിക്കാം

1 /5

ബാത്റൂമിനുള്ളിൽ ഒരു പാത്രത്തിൽ നാരങ്ങ മുറിച്ച് വയ്ക്കാം. അല്ലെങ്കിൽ നാരങ്ങ നീര് വയ്ക്കുകയോ ചെയ്യാം  

2 /5

ബേക്കിംഗ് സോഡ ഒരു തുറന്ന പാത്രത്തിൽ എടുത്ത് ബാത്റൂമിനുള്ളിൽ വയ്ക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചാൽ ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റും

3 /5

ഉപയോഗം കഴിഞ്ഞ ടീ ബാഗുകൾ എണ്ണയിൽ ചേർത്തതിന് ശേഷം ഒരു ഗ്ലാസ് പാത്രത്തിലാക്കി ബാത്റൂമിനുള്ളിൽ വയ്ക്കാം. ഇത് എളുപ്പത്തിൽ ദുർഗന്ധത്തെ അകറ്റാൻ സഹായിക്കും

4 /5

ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റാൻ ഓറഞ്ചിന്റെ തൊലിയും മികച്ചതാണ്. ഓറഞ്ചിന്റെ തൊലി ബാത്റൂമിലെ ജനാലയുടെ ഭാഗത്തായി വെച്ചാൽ ഇത് ദുർഗന്ധം അകറ്റാൻ സഹായിക്കും

5 /5

പുതിനയോ ഗ്രാമ്പുവോ ബാത്ത്റൂമിൽ വയ്ക്കുന്നതും ദുർഗന്ധം അകറ്റാൻ സഹായിക്കും. ഇത് നന്നായി പൊടിച്ചെടുത്തതിന് ശേഷം ഒരു പാത്രത്തിലാക്കി ബാത്റൂമിനുള്ളിൽ വയ്ക്കാം

You May Like

Sponsored by Taboola