Beetroot Face pack: ബീറ്റ്റൂട്ട് കൊണ്ട് മുഖം മിനുക്കാം; ഇങ്ങനെ ഉപയോഗിക്കൂ

Beetroot Facepack: നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബീറ്റ്റൂട്ട് ചർമ്മാരോഗ്യത്തിനും ഏറെ ഗുണകരമാണ്

നിറം വർദ്ധിപ്പിക്കാനും മുഖക്കുരു, പാടുകൾ, പിഗ്മൻ്റേഷൻ എന്നിവ അകറ്റാനും ബീറ്റ്റൂട്ട് ഉപയോഗിക്കാനാകും. ബീറ്റ്റൂട്ട് ചർമ്മ പരിചരണത്തിനായി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

1 /5

രണ്ട് സ്പൂൺ​ ബീറ്റ്റൂട്ട് ജ്യൂസിലേയ്ക്ക് തൈര് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

2 /5

ബീറ്റ്റൂട്ട് അരച്ചെടുത് ശേഷം അതിലേയ്ക്ക് ഒരു സ്പൂൺ ചന്ദനപ്പൊടി ചേർത്ത് ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. 

3 /5

ഒരു ടീസ്പൂൺ പാലിലേയ്ക്ക് 3 സ്പൂൺ വെളിച്ചെണ്ണ, 2 ടീസ്പൂൺ​ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ ചേർത്തിളക്കി യോജിപ്പിച്ച് ഈ പാക്ക് മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം. 

4 /5

രണ്ട് ടേബിൾസ്പൂൺ ബീറ്റ്റൂട്ട് ഉണക്കി പൊടിച്ച് ഒരു ടേബിൾസ്പൂൺ മുൾട്ടാണി മിട്ടിയും രണ്ട് ടേബിൾസ്പൂൺ റോസ് വാട്ടറും ചേർത്തിളക്കി ഇത് പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകി കളയാം. 

5 /5

ബീറ്റ്റൂട്ട് ജ്യൂസ് അൽപം കറ്റാർവാഴ ജെൽ ചേർത്ത് ഇളക്കിയ ശേഷം മുഖത്ത് പുരട്ടാം. Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.  

You May Like

Sponsored by Taboola