Venus Transit: ശുക്രന്റെ അനു​ഗ്രഹത്താൽ ഏപ്രിലിൽ നേട്ടങ്ങൾ; ആ​ഗ്രഹിച്ചതൊക്കെ നേടും നക്ഷത്രക്കാർ ഇവർ‌

Venus transit: വേദ ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമുള്ള ശുക്രൻ ഏപ്രിൽ 1ന് പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ചില നക്ഷത്രക്കാർക്ക് ഇത് ജീവിതത്തിൽ സൗഭാ​ഗ്യങ്ങൾ സമ്മാനിക്കും. 

 

1 /5

ജീവിതത്തിൽ ഉന്നത വിജയങ്ങൾ സ്വന്തമാക്കാൻ ഇവർക്ക് സാധിക്കും. ഏതൊക്കെ നക്ഷത്രക്കാർക്കാണ് ​ഗുണഫലങ്ങൾ ലഭിക്കുകയെന്ന് നോക്കാം.   

2 /5

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ശുക്രന്റെ സംക്രമണം നേട്ടങ്ങള്‍ സമ്മാനിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. കലാ-കായിക രം​ഗത്ത് ഇവർക്ക് ശോഭിക്കാൻ സാധിക്കും. വിദേശത്ത് ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമാണ്. നല്ല ജോലി ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും. വരുമാനം വർധിക്കും.   

3 /5

ഉത്രാടം നക്ഷത്രക്കാര്‍ക്ക് ഈ കാലയളവിൽ ജോലിയിൽ തിളങ്ങാൻ സാധിക്കും. കലാപരമായ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ കാലമാണിത്. ബിസിനസുകാർക്ക് ലാഭമുണ്ടാകും. വരുമാനം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും. സഹോദരങ്ങളിൽ നിന്നും സഹായം ലഭിക്കും. പുതിയ ജോലി ലഭിക്കും. കടബാധ്യതകൾ കുറയും. മാനസിക പ്രയാസങ്ങൾ ഒഴിയും  

4 /5

ചതയം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ ഒഴിയുകയും സാമ്പത്തികപരമായി നേട്ടങ്ങളുണ്ടാകുകയും ചെയ്യും. പാരമ്പര്യ സ്വത്തിൽ നിന്നും നേട്ടങ്ങളുണ്ടാകും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ബിസിനസിൽ ലാഭമുണ്ടാകും. ആ​ഗ്രഹിച്ച പോലെ കാര്യങ്ങൾ നടത്തിയെടുക്കും. വിദേശത്ത് ജോലി ലഭിക്കും. മേലുദ്യോ​ഗസ്ഥരിൽ നിന്നും പ്രശംസ നേടാൻ സാധിക്കും. കടം വാ​ങ്ങിയ പണം തിരികെ ലഭിക്കും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola