Benefits of Washing Feet Before Bed: നമ്മളുടെ ഓരോ ദൈനംദിന ശീലങ്ങൾക്ക് പോലും വളരെ ആഴത്തിലുള്ള ആത്മീയവും ശാസ്ത്രീയവുമായ പ്രാധാന്യം ഉണ്ട്.
അത്തരത്തിലൊരു വിശ്വാസമാണ് ഉറങ്ങുന്നതിനുമുമ്പ് കാലുകൾ കഴുകണം എന്നുള്ളത്. പുരാതന ഗ്രന്ഥങ്ങളിൽ മറ്റും പരാമർശിച്ചിരിക്കുന്ന ഈ ലളിതമായ ആചാരം മനസ്സിനും ശരീരത്തിനുമുൾപ്പെടെ വലിയ ഗുണം ചെയ്യും. നമ്മളിൽ ഒരു പോസിറ്റീവ് എനർജി കൊണ്ടുവരാൻ ഇതിന് സാധിക്കുമെന്നാണ് വിശ്വാസം.
1/5ഉറങ്ങുന്നതിന് മുൻപ് കാലുകൾ കഴുകണം എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം...
2/5ജ്യോതിഷപ്രകാരം, ഉറങ്ങുന്നതിനുമുമ്പ് കാലുകൾ കഴുകുന്നത് ഒരു വ്യക്തിയുടെ ജാതകത്തിൽ ശനിയുടെ സ്ഥാനം ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ശനി അനുകൂലമാകുമ്പോൾ, ജോലി, തൊഴിൽ, സാമ്പത്തികം തുടങ്ങിയ കാര്യങ്ങളിലൊക്കെ നിലനിന്നിരുന്ന തടസ്സങ്ങൾ ഒഴിയും. കാലുകൾ കഴുകുന്നതിലൂടെ മാനസിക സമാധാനമുണ്ടാകുകയും, ദിവസം മുഴുവൻ നമ്മളിൽ അടിഞ്ഞുകൂടിയ വൈകാരിക ഭാരം ഇല്ലാതാക്കാൻ അത് സഹായിക്കുകയും ചെയ്യുമെന്ന് വാസ്തു വിദഗ്ധർ പറയുന്നു.
3/5ഗരുഡപുരാണം, മനുസ്മൃതി തുടങ്ങിയ പുരാതന ഗ്രന്ഥങ്ങളിലും ഉറങ്ങുന്നതിനുമുമ്പ് പാദങ്ങൾ കഴുകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്നു. പാദങ്ങൾ കഴുകുന്നത് മനസ്സിനെ ശുദ്ധീകരിക്കുകയും, അസ്വസ്ഥതകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ പേടിസ്വപ്നങ്ങളിൽ നിന്ന് മോചനമുണ്ടാകും. ഇതുവഴി നല്ല ഉറക്കം ലഭിക്കുകയും ചെയ്യുമെന്ന് ഗ്രന്ഥങ്ങളിൽ പറയുന്നു.
4/5വാസ്തു ശാസ്ത്രപ്രകാരം കുടുംബത്തിൽ പോസിറ്റിവിറ്റി നിറയ്ക്കുന്നതിനും ശരീരം ശുദ്ധീകരിക്കുന്നതിനും ശക്തമായ മാർഗമാണ് രാത്രിയിൽ പാദങ്ങൾ കഴുകുന്നത്. ജീവിതത്തിൽ ഭാഗ്യം നിറയ്ക്കാനും, മാനസിക ഭാരം കുറയ്ക്കാനും, ചുറ്റുപാടിൽ പോസിറ്റിവിറ്റി നിറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
5/5Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.