Fruits For Anti Aging: ചുളിവുകൾ മാറ്റി യുവത്വം നിലനിർത്താം; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ...

Published: Jan 20, 2025, 05:38 PM IST|Updated: Jan 20, 2025, 05:38 PM IST

കൊളാജൻ ഉൽപാദനം കുറയുന്നതാണ് മുഖത്ത് ചുളിവുകളും വരകളും വീഴുന്നതിന്റെ പ്രധാന കാരണം. 

കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്നു. അത്തരത്തിലുള്ള ചില പഴവർഗങ്ങളെ പരിചയപ്പെട്ടാലോ..

പൈനാപ്പിള്‍ 1/6

പൈനാപ്പിളിലെ വിറ്റാമിന്‍ സി കൊളാജൻ ഉല്‍പാദിപ്പിക്കാനും ചര്‍മ്മത്തിലെ യുവത്വം നിലനിര്‍ത്താനും സഹായിക്കുന്നു. 

 മാതളം 2/6

മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും മുഖത്തെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു. 

 

ഓറഞ്ച് 3/6

കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു പഴവർഗമാണ് ഓറഞ്ച്. ഇവ ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്തി ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കുന്നു. 

തണ്ണിമത്തന്‍ 4/6

തണ്ണിമത്തന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  

   

കിവി 5/6

വിറ്റാമിൻ സിയാൽ സമ്പന്നമായ കിവിയും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. 

 

 ആപ്പിള്‍ 6/6

ആപ്പിളിൽ അമിനോ ആസിഡും മറ്റ് വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റകളും അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ ഉല്‍പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

Trending

  • News
  • Photos
  • Videos