Retirement Plans NPS vs APY: കുറഞ്ഞ നിക്ഷേപം, ഭാവി സുരക്ഷിതം; വിരമിക്കലിന് ശേഷവും ജീവിതം സുരക്ഷിതമാക്കണോ? ഈ സർക്കാർ പദ്ധതിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കൂ..!!

Retirement Plan: എത്ര സമ്പാദിക്കുന്നു എന്നതിനേക്കാൾ ഭാവി എത്രത്തോളം സുരക്ഷിതമാക്കാം എന്നതിലാണ് ഇന്നത്തെ തലമുറ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റിട്ടയർമെന്റ് അല്ലെങ്കിൽ വിരമിക്കലിന് ശേഷം ജീവിതം എങ്ങനെയായിരിക്കണമെന്നതിൽ പലരും ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

മുൻകാലങ്ങളിൽ ആളുകൾ കൂടുതലും ചെയ്തിരുന്നത് അവരുടെ സമ്പാദ്യം ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളിൽ (FD) നിക്ഷേപിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇതിനൊക്കെ മാറ്റം വരികയാണ്. 

 

1 /8

റിട്ടയർ ചെയ്തവർക്കായി സർക്കാർ‌‍ ചില പദ്ധതികൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. നാഷണൽ പെൻഷൻ സിസ്റ്റം (NPS), അടൽ പെൻഷൻ യോജന (APY) പോലുള്ള പദ്ധതികളാണ് സർക്കാർ വാ​ഗ്ദാനം ചെയ്യുന്നത്. ഇതിലെ നിക്ഷേപകർക്ക് നല്ല വരുമാനം നൽകുന്നതിലൂടെ അവരുടെ റിട്ടയർമെന്റ് ലൈഫ് സുരക്ഷിതമാക്കുന്നു.    

2 /8

നിലവിൽ രാജ്യത്തുടനീളം 9 കോടിയിലധികം ആളുകൾ ഈ രണ്ട് പദ്ധതികളുടെയും ഭാഗമാണ്. 2025 ഒക്ടോബർ 9 ലെ കണക്കനുസരിച്ച് ഏകദേശം 16 ലക്ഷം കോടി രൂപയിലധികം ഈ രണ്ട് പദ്ധതികളുമായി നിക്ഷേപിച്ചിട്ടുണ്ട്. രണ്ട് പദ്ധതികളും നിയന്ത്രിക്കുന്നത് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA) ആണ്.  

3 /8

എന്താണ് എൻപിഎസ് - തുടക്കത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വേണ്ടി മാത്രമുള്ളതായിരുന്നു എൻപിഎസ്. പിന്നീട് ഇത് മറ്റ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കും ലഭ്യമായി തുടങ്ങി. ഇന്ന്, 39 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സർക്കാർ ജീവനക്കാർക്ക് ഈ പദ്ധതി നിർബന്ധമാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും ഇവയിൽ നിക്ഷേപം നടത്താം. 2004ൽ ആണ് ഈ പദ്ധതി തുടങ്ങിയത്.  

4 /8

നാഷണൽ പെൻഷൻ സിസ്റ്റത്തിൽ (NPS) രണ്ട് തരം അക്കൗണ്ടുകളുണ്ട്. ടയർ 1 (ടയർ I), ടയർ 2 (ടയർ II). ടയർ I ആണ് പ്രധാന അല്ലെങ്കിൽ നിർബന്ധിത പെൻഷൻ അക്കൗണ്ട. വിരമിക്കുമ്പോൾ മാത്രമേ ഇതിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ടയർ II ഒരു സാധാരണ സേവിംഗ്സ് അക്കൗണ്ട് പോലെ പ്രവർത്തിക്കുന്ന ഒരു വോളണ്ടറി അക്കൗണ്ടാണ്.   

5 /8

ആർക്കൊക്കെ നിക്ഷേപിക്കാം - 18 നും 70 നും ഇടയിൽ പ്രായമുള്ള ആർക്കും NPS-ൽ നിക്ഷേപിക്കാൻ സാധിക്കും. 500 രൂപയാണ് ഈ പദ്ധതിയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം. വിരമിക്കൽ പ്രായമെത്തുമ്പോൾ നിങ്ങൾക്ക് നിക്ഷേപത്തിന്റെ 60 ശതമാനം ഒറ്റത്തവണയായി പിൻവലിക്കാം. ബാക്കി 40 ശതമാനം ഉപയോഗിച്ച് നിങ്ങൾക്ക് വാർഷിക പെൻഷൻ എടുക്കാം സാധിക്കും. ഇത് ജീവിതകാലം മുഴുവൻ പ്രതിമാസ പെൻഷനായി ലഭിക്കും. മൂന്ന് വർഷത്തിന് ശേഷം ഭാഗികമായി പിൻവലിക്കാനുള്ള സൗകര്യവും ഈ പദ്ധതിയിൽ ലഭ്യമാണ്.  

6 /8

എൻ‌പി‌എസിൽ നിക്ഷേപിക്കാൻ രണ്ട് വഴികളാണുള്ളത്. ആക്റ്റീവ് മോഡും ഓട്ടോ മോഡും. ആക്റ്റീവ് മോഡിൽ, നിക്ഷേപകന് ഇക്വിറ്റി, ഗവൺമെന്റ് ബോണ്ടുകൾ, കോർപ്പറേറ്റ് കടം, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾ എന്നിവയുടെ ശതമാനം തീരുമാനിക്കാൻ കഴിയും. ഓട്ടോ മോഡിൽ, പ്രായത്തെ അടിസ്ഥാനമാക്കി നിക്ഷേപ വിതരണം ഓട്ടോമാറ്റിക് ആയി നടക്കുന്നു. അടുത്തിടെ, ഇക്വിറ്റി നിക്ഷേപത്തിന്റെ പരിധി 100 ശതമാനമായി വർദ്ധിപ്പിച്ചിരുന്നു.   

7 /8

അടൽ പെൻഷൻ യോജന - 2015-ൽ ആരംഭിച്ച പദ്ധതിയാണ് അടൽ പെൻഷൻ യോജന (APY). മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഉൾപ്പെടാത്തവരും ആദായനികുതി അടയ്ക്കാത്തവരുമായ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കായി രൂപകൽപന ചെയ്ത പദ്ധതിയാണിത്. 2025 മെയ് വരെയുള്ള കണക്കുകൾ പ്രകാരം 76.5 മില്യൺ ആളുകൾ ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ട്.  

8 /8

ആർക്കൊക്കെ പദ്ധതിയുടെ ഭാ​ഗമാകാം - 18 നും 40 നും ഇടയിൽ പ്രായമുള്ള ആർക്കും ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് വഴി ഈ പദ്ധതിയിൽ അക്കൗണ്ട് തുറക്കാനാകും. പ്രതിമാസ, ത്രൈമാസ അല്ലെങ്കിൽ ആറ് മാസത്തെ പേയ്‌മെന്റ് ഓപ്ഷനുകൾ ലഭ്യമാണ്. വിരമിച്ച ശേഷം ഈ പദ്ധതിയിൽ നിന്നും പ്രതിമാസം 1,000 രൂപ മുതൽ 5,000 രൂപ വരെ പെൻഷൻ ലഭിക്കും. യോഗ്യരായ വരിക്കാർക്ക് 50 ശതമാനം വരെ സഹായവും സർക്കാർ നൽകുന്നു.  

You May Like

Sponsored by Taboola