Ketu Rise in After Holi: നിഴൽ ഗ്രഹമെന്ന് അറിയപ്പെടുന്ന കേതു വേദ ജ്യോതിഷത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. മാർച്ച് 16ന് കേതുവിന്റെ ഉദയം സംഭവിക്കാൻ പോകുകയാണ്.
ഹോളിക്ക് ശേഷമാണ് കേതുവിന്റെ ഉദയം സംഭവിക്കുക. കേതുവിന്റെ ചലനത്തിലെ ഈ മാറ്റം 4 രാശികൾക്ക് സൗഭാഗ്യങ്ങൾ നൽകും. ജീവിതത്തിൽ നേട്ടങ്ങൾ അനവധി ലഭിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലയളവിൽ ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വർധിക്കും. സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കും. മാനസിക സമ്മർദ്ദം ഒഴിവാകും. ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ നേടിയേടുക്കാനാകും. കുടുംബത്തിലെ പ്രശ്നങ്ങൾ മാറിക്കിട്ടും. തൊഴിൽ രംഗത്തും നേട്ടമുണ്ടാകും.
തുലാം രാശിക്കാര്‍ ആഗ്രഹിച്ചത് നേടിയെടുക്കാൻ കഠിനാധ്വാനം ചെയ്യുന്നവരാണ്. ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ മാറും. സാമ്പത്തിക നേട്ടമുണ്ടാകും. മാനസിക വിഷമങ്ങൾ അകലും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും നിലനിൽക്കും. ബിസിനസിൽ വലിയ ലാഭമുണ്ടാക്കാനാകും.
മകരം രാശിക്കാർക്ക് ഈ കാലയളവിൽ നേട്ടങ്ങള്‍ ഉണ്ടാക്കാനാകും. സാമ്പത്തിക ബാധ്യതകള്‍ കുറയും. സന്തോഷമുണ്ടാകുന്ന നിരവധി കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. തൊഴിൽരംഗത്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കാനാകും.
കര്‍ക്കടകം രാശിക്കാര്‍ക്ക് സന്തോഷം നിറഞ്ഞ സമയമായിരിക്കും ഇത്. ജീവിതത്തില്‍ നേരിട്ടുകൊണ്ടിരുന്ന പ്രതിസന്ധികള്‍ അകലും. കഷ്ടപ്പാടുകളെല്ലാം മാറും. പ്രണയ ബന്ധങ്ങള്‍ സാക്ഷാത്കരിക്കപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)