ഏറെ പ്രത്യേകതകളോടെ തുടക്കം കുറിച്ചിരിക്കുകയാണ് ബിഗ് ബോസ് സീസൺ 7. 19 മത്സരാർത്ഥികളും ബിഗ് ബോസ് ഹൗസിനുള്ളിൽ പ്രവേശിച്ച് കഴിഞ്ഞു.
ഇതിൽ പലരും പ്രേക്ഷകർക്ക് സുപരിചിതമായ മുഖങ്ങളാണ്. സുപരിചിതമല്ലാത്ത മുഖങ്ങളും ഈ സീസണിലുണ്ട്. അതിൽ ഇപ്പോൾ ഏവരും അന്വേഷിച്ച് കൊണ്ടിരിക്കുന്ന ഒരാളാണ് ഗിസേൽ തക്രാൾ. ഇന്റർനെറ്റിൽ ഇന്നലെ രാത്രി മുതൽ ആളുകൾ തിരയുന്ന ഒരു പേരാണ് ഗിസേൽ തക്രാൾ.
1/7ആരാണ് ഗിസേൽ തക്രാൾ?
2/7ഇതിന് മുൻപുള്ള സീസണുകളിൽ ഒന്നും സംഭവിച്ചിട്ടില്ലാത്ത ഒരു എൻട്രിയായിരുന്നു ഗിസേലിന്റേത്. കാരണം ഇത് അവർ പങ്കെടുക്കുന്ന ആദ്യ ബിഗ് ബോസ് ഷോ അല്ല. ഹിന്ദി ബിഗ് ബോസിലെ മത്സരാർത്ഥിയായിരുന്നു ഗിസേൽ. ബിഗ് ബോസ് ഹിന്ദി സീസൺ 9ൽ ആണ് ഗിസേൽ പങ്കെടുത്തിട്ടുള്ളത്. എന്നാൽ മലയാളികൾക്ക് ഈ മുഖം സുപരിചിതമല്ല.
3/7ഷോ തുടങ്ങും മുൻപ് ഒരുപാട് പ്രെഡിക്ഷൻ ലിസ്റ്റുകൾ പുറത്തുവന്നിരുന്നു. ഒരുവിധം ലിസ്റ്റുകളിലുള്ളവർ തന്നെയാണ് എത്തിയിട്ടുള്ളത്. എന്നാൽ അവിടെയും പിടികൊടുക്കാതിരുന്നയാളാണ് ഗിസേൽ. മോഡൽ, നടി, സംരംഭക എന്നീ നിലകളിലെല്ലാം തിളങ്ങിയ ഗിസേൽ മുംബൈയിൽ നിന്നാണ് വരുന്നത്. ഹിന്ദിക്കാരിക്ക് മലയാളം ഷോയിൽ എന്താ കാര്യമെന്ന് ഒട്ടുമിക്ക ആളുകളും ചിന്തിച്ചുണ്ടാകും. എന്നാൽ ഗിസേലിന്റെ ഇൻട്രോക്ഷൻ വീഡിയോയിൽ അവർ പറയുന്ന ഒരു കാര്യമുണ്ട്, താൻ പാതി മലയാളിയാണ്. മുംബൈയിലാണ് ഇപ്പോൾ താമസം.
4/7ഗിസേലിന്റെ അച്ഛൻ പഞ്ചാബിയും അമ്മ മലയാളിയുമാണ്. ആലപ്പുഴക്കാരിയാണ് ബിഗ് ബോസിലെ ഈ മത്സരാർത്ഥി. ഗിസേൽ വളരെ ചെറുതായിരിക്കുമ്പോൾ തന്നെ അച്ഛൻ മരിച്ചു. അമ്മയും വല്യമ്മയും ചേർന്നാണ് ഗിസേലിനെ വളർത്തിയത്. ജനിച്ചതും വളർന്നതുമൊക്കെ നോർത്ത് ഇന്ത്യയിലാണെങ്കിലും തന്റെ മനസ്സും ഹൃദയവുമൊക്കെ മലയാളിയുടേത് തന്നെയാണെന്നായിരുന്നു ഗിസേൽ പറഞ്ഞത്. ഒരു മലയാളിയെ ജീവിതപങ്കാളിയായി കിട്ടിയാൽ കേരളത്തിൽ തന്നെ സെറ്റിൽ ആകുമെന്നും താരം പറഞ്ഞു.
5/7ഗിസേൽ തന്റെ 14ാം വയസിൽ മോഡലിങ് കരിയർ തുടങ്ങിയതാണ്. ഒരു മത്സരത്തിൽ മിസ് ബെസ്റ്റ് ബോഡി, മിസ് പൊട്ടൻഷ്യൽ എന്നീ ടൈറ്റിലുകൾ നേടിയിരുന്നു. മിസ്സ് രാജസ്ഥാൻ കൂടിയായിരുന്നു ഗിസേൽ. 2011ലെ കിംഗ്ഫിഷർ കലണ്ടറിൽ ഗിസേൽ ഇടംപിടിച്ചിട്ടുണ്ട്. തുർക്കിയിൽ നടന്ന ഫോർട്ട് മോഡൽസ് സൂപ്പർ മോഡൽ ഓഫ് ദി വേൾഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് താരം പങ്കെടുത്തിട്ടുണ്ട്.
6/7ബിഗ് ബോസ് ഹിന്ദി കൂടാതെ വിവിധ ഭാഷകളിലായി വേറെ റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. സർവൈവർ ഇന്ത്യ, വെൽക്കം-ബാസി മെഹ്മാൻ നവാസി കി, കോമഡി നൈറ്റ്സ് ബച്ചാവോ തുടങ്ങിയ റിയാലിറ്റി ഷോകളിലാണ് താരം പങ്കെടുത്തിട്ടുള്ളത്. ക്യാ കൂൾ ഹേ ഹം ത്രീ എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. മസ്തിസാദേ, ദ ഗ്രേറ്റ് ഇന്ത്യൻ കാസിനോ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
7/7കോമണർ അനീഷ്, സീരിയൽ താരം അനുമോൾ, നടൻ ആര്യൻ കദൂരിയ, കലാഭവൻ സരിക, ഗായകൻ അക്ബർ ഖാൻ, ആർജെ ബിൻസി, ഒണിൽ സാബു, ഡോ.ബിന്നി സെബാസ്റ്റ്യൻ, സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ അഭിലാഷ്, നെവിൻ, ലെസ്ബിയൻ കപ്പിളായ ആദില നൂറ, നടി ശൈത്യ സന്തോഷ്, രേണു സുധി, നടൻ അപ്പാനി ശരത്ത്, സീരിയൽ നടൻ ഷാനവാസ്, റെന ഫാത്തിമ, ശാരിക, മുൻഷി രഞ്ജിത്ത് തുടങ്ങിയവരാണ് മറ്റ് മത്സരാർത്ഥികൾ. ഇതിൽ ആദിലയെയും നൂറയെയും ഒറ്റ മത്സരാർത്ഥിയായിട്ടാണ് കണക്കാക്കുന്നത്.