ശതകോടീശ്വര പട്ടികയിലെ താരങ്ങള്‍!

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബെര്‍ഗ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

ഫോബ്‌സ് മാസിക പുറത്തുവിട്ട ആഗോള ശത കോടീശ്വരന്മാരുടെ പട്ടിക.

 

1 /9

ആഗോള  ശതകോടീശ്വര പട്ടികയില്‍ ഒന്നാമനാണ്‌ ആഗോള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ 'ആമസോണി'ന്‍റെ സ്ഥാപകന്‍ ജെഫ് ബെസോസ്.  13,100 കോടി ഡോളറാണ് ജെഫിന്‍റെ ആസ്തി. മൈക്രോസോഫ്റ്റിന്‍റെ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ഓഹരി നിക്ഷേപകന്‍ വാറന്‍ ബഫെറ്റ് എന്നിവരെ പിന്നിലാക്കിയാണ് 55-കാരനായ ജെഫ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 

2 /9

ഇ​ന്ത്യ​യി​ലെ ശ​ത​കോ​ടി​പ​തി​കളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മു​കേ​ഷ് അംബാ​നിയാ​ണ് ഒ​ന്നാ​മ​ന്‍. 19-ാം സ്ഥാനത്തായിരുന്ന അംബാനി ഇത്തവണ 13-ാം സ്ഥാനത്തേക്കാണ് ഉയര്‍ന്നത്.  ഒരു വര്‍ഷം കൊണ്ട് 25 ശതമാനമാനമാണ് മുകേഷ് അംബാനിയുടെ ആസ്തി ഉയര്‍ന്നത്.   2018-ലെ പട്ടികയില്‍ 4,010 കോടി ഡോളറായിരുന്ന അംബാനിയുടെ ആസ്തി 2019-ല്‍ അത് 5,000 കോടി ഡോളറാമായി  ഉയര്‍ന്നു.

3 /9

ഫ്രഞ്ച് സൗന്ദര്യവര്‍ധക ഉല്പന്ന നിര്‍മ്മാണ കമ്പനിയായ ലോറിയലിന്‍റെ ഉടമസ്ഥയായ ഫ്രാങ്കോയ്സ് ബെറ്റെന്‍ കോര്‍ട്ടാണ് ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിത. 5,070 കോടി ഡോളറാണ് ബെറ്റെന്‍ കോര്‍ട്ടിന്‍റെ ആസ്തി

4 /9

അമേരിക്കന്‍ റിയാലിറ്റി ടെലിവിഷന്‍ വ്യക്തിത്വമായ കൈലി ജെന്നെറാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി. 1 ബില്ല്യന്‍ ഡോളാറാണ് ഈ 21കാരിയുടെ ആസ്തി.

5 /9

28കാരായ ജോണ്‍ കൊളിസണ്‍, ഇവാന്‍ സ്പൈഗല്‍ എന്നിവരാണ് ഏറ്റവും പ്രായം കുറഞ്ഞ ശത കോടീശ്വരന്‍മാര്‍.  ജോണ്‍ കൊളിസണ്‍ ഐറിഷ് സംരംഭകനാണ്. സോഷ്യല്‍ മീഡിയ കമ്പനിയായ സ്നാപിന്‍റെ സഹസ്ഥാപകനായ ഇവാന്‍ സ്പൈഗല്‍. 

6 /9

ചൈനീസ് ഡിസ്കൗണ്ട് വെബ്‌ റീടെയിലറായ പിന്‍ഡുവോഡുവോയുടെ സ്ഥാപകനായ കോളിന്‍ ഹുവാ൦ഗാണ് പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കപ്പെട്ട ശത കോടീശ്വരില്‍ ഒന്നാമന്‍.

7 /9

70 കോടി ഡോളറി(33,135 കോടി രൂപ)ന്‍റെ ആസ്തിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മലയാളികളിൽ ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാരായ അതിസമ്പന്നരിൽ ആദ്യ ഇരുപതിൽ ഇടംപിടിച്ച ഒരേയൊരു മലയാളിയാണ് യൂസഫലി. ആഗോളതലത്തിൽ 394-ാം സ്ഥാനത്താണ് അദ്ദേഹം.

8 /9

മൈക്രോസോഫ്റ്റ്‌ സ്ഥാപകനായ ബില്‍ ഗെയ്റ്റ്സ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.  9,650 കോടി ഡോളറാണ് ബില്‍ ഗേറ്റ്‌സിന്‍റെ ആസ്തി. 

9 /9

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബെര്‍ഗ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

You May Like

Sponsored by Taboola