Blood Moon Lunar Eclipse 2026: മാർച്ച് 3നാണ് ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം നടക്കുക. ഈ ദിവസം രക്തവർണത്തിലായിരിക്കും (Blood Moon Lunar Eclipse) ചന്ദ്രൻ കാണപ്പെടുക.
സൂര്യനും ചന്ദ്രനും ഇടയിലായി ഭൂമി വരികയും ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുകയും ചെയ്യുമ്പോഴാണ് ചന്ദ്രൻ ചുവപ്പ് നിറത്തിലുള്ള ഗോളമായി മാറുന്നതാണ് ബ്ലഡ് മൂൺ. പൂർണ ചന്ദ്രഗ്രഹണമായിരിക്കും ഇത്. ജ്യോതിഷപരമായി ബ്ലഡ് മൂൺ ലൂണാർ എക്ലിപ്സ് ചില രാശികൾക്ക് ജീവിതത്തിൽ സർവ്വസൗഭാഗ്യങ്ങളും നൽകും.
മാർച്ച് 3ന് സംഭവിക്കുന്ന പൂർണചന്ദ്രഗ്രഹണം ഏതൊക്കെ രാശികൾക്കാണ് ഗുണം ചെയ്യുകയെന്ന് നോക്കാം.
മിഥുനം രാശിക്കാര്‍ക്ക് ഈ ചന്ദ്രഗ്രഹണം ഉയർച്ചയുടെ നാളുകൾ സമ്മാനിക്കുന്നു. നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങലാകും ജീവിതത്തിലുണ്ടാകുക. പുതിയ അവസരങ്ങളും നിങ്ങളെ തേടിയെത്തും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. നിങ്ങളുടെ ആഗ്രഹങ്ങളൊക്കെ സഫലമാകും. പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയമാണ്.
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിട്ടുള്ള സമയമാണിത്. ജോലിയിലും ബിസിനസിലും നിങ്ങൾക്ക് നേട്ടങ്ങളുണ്ടാകും. സമൂഹത്തിൽ അംഗീകാരം ലഭിക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് സമയം അനുകൂലമാണ്. ജീവിതത്തിൽ സന്തോഷം നിറയും. മത്സരപ്പരീക്ഷകളിൽ വിജയമുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും.
തുലാം രാശിക്കാർക്ക് ഈ ചന്ദ്രഗ്രഹണ സമയത്ത് ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങളുണ്ടാകും. പ്രണയജീവിതത്തിൽ സന്തോഷം നിറയും. ജീവിതത്തിലെ പ്രശ്നങ്ങൾ എല്ലാം മാറി നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പുരോഗതിയുണ്ടാകും. മാനസിക സന്തോഷവും ലഭിക്കും.
ധനു രാശിക്കാര്‍ക്ക് ഈ കാലയളവിൽ ഗുണാനുഭവങ്ങള്‍ തേടി എത്തും. വിദേശജോലിക്കായി ശ്രമിക്കുന്നവർക്ക് ധാരാളം അവസരങ്ങള്‍ വന്ന് ചേരും. ആത്മവിശ്വാസം വർധിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും.
മീനം രാശിക്കാര്‍ക്ക് ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. വ്യക്തിപരമായി ധാരാളം നേട്ടങ്ങൾ തേടിയെത്തും. ജീവിതത്തിലുണ്ടായിരുന്ന പ്രതിസന്ധികൾ മാറി സന്തോഷമുണ്ടാകും. ആരോഗ്യ പ്രശ്നങ്ങൾ അകലും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.