Blood Pressure LoweringTips: വീട്ടുപരീക്ഷണങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് നിങ്ങളെ സഹായിച്ചേക്കാം. എന്നാൽ ആവശ്യമായ സമയത്ത് വൈദ്യസഹായം തേടുക എന്നത് നിർബന്ധമാണ്.
നിശബ്ദ കൊലയാളി എന്നാണ് രക്തസമ്മര്‍ദ്ദത്തെ ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. രക്തസമ്മര്‍ദ്ദത്തെ അങ്ങനെ വിശേഷിപ്പിക്കുന്നത് വെറുതേയല്ല, ഒരുപാട് മനുഷ്യരുടെ ജീവന്‍ വളരെ എളുപ്പത്തില്‍ എടുത്തിട്ടുണ്ട് ഈ രോഗാവസ്ഥ. ജീവത രീതി മെച്ചപ്പെടുത്തു, ജീവിത ശൈലിയില്‍ മാറ്റം വരുത്തുക, ആവശ്യത്തിന് മരുന്നുകള്‍ കഴിക്കുക എന്നതെല്ലാം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ അത്യന്താപേക്ഷിതമാണ്. വീട്ടില്‍ പരീക്ഷിക്കാവുന്ന ചില സൂത്രപ്പണികളും ഉണ്ട്.
നേന്ത്രപ്പഴവും ചീരയും (Banana and Spinach): പൊട്ടാഷ്യം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഉപകരിക്കും. നേന്ത്രപ്പഴം, ചീര എന്നിവയാണ് ഉദാഹരണങ്ങള്‍. ഇത് സോഡിയം ലെവല്‍ ബാലന്‍സ് ചെയ്യും. രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.
യോഗ (Meditation): യോഗ ചെയ്യുന്നത് പൊതുവേ ആരോഗ്യത്തിനും മനസ്സിലും ഏറെ നല്ലതാണ് എന്നാണ് പറയപ്പെടുന്നത്. ലളിതമായ ശ്വാസക്രമത്തിലൂടെ നിങ്ങളുടെ നാഡീവ്യൂഹ പ്രവര്‍ത്തനങ്ങളെ ശാന്തമാക്കുന്നു. ദിവസവും ഒരു പത്ത് മിനിട്ട് ശ്വസന പരിശീലനം നടത്തുന്നത് രക്തസമ്മര്‍ദ്ദം ഉയര്‍ത്താതെ നിര്‍ത്താന്‍ സഹായിക്കും.
വെളുത്തുള്ളി (Garlic): രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് കൂടുന്നത് രക്തസമ്മര്‍ദ്ദം രൂക്ഷമാക്കും. ദിവസവും ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തിയാല്‍ ഇതിന് ചെറിയൊരു പരിഹാരം ലഭിക്കും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കള്‍ രക്തുക്കഴലുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നവയാണ്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കും.
ചെമ്പരത്തി ചായ (Hibiscus Tea): ചെമ്പരത്തിയില്ലാത്ത വീടുകള്‍ കേരളത്തില്‍ അധികം ഉണ്ടാവില്ല. ചെമ്പരത്തിപ്പൂവ് ഉപയോഗിച്ചുണ്ടാക്കുന്ന ചായ, രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഉത്തമം ആണെന്നാണ് പറയുന്നത്. സിസ്റ്റോളിക് പ്രഷര്‍ കുറയ്ക്കാന്‍ ആണ് ഇത് സഹായിക്കുന്നത്. ശരീരത്തിലെ നീര് കുറയ്ക്കാനും ഇത് സഹായിക്കും.
നാരങ്ങാവെള്ളം (Lemon Water): നാരങ്ങാവെള്ളം കുടിക്കാന്‍ ഇഷ്ടപ്പൈത്തവര്‍ അധികം കാണില്ല. എന്നാല്‍ ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് കുടുച്ചാലുള്ള ആരോഗ്യ ഗുണം അറിയാമോ? രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ ശരീരത്തിലെ ദോഷകരമായ വസ്തുക്കളെ നശിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. രക്തക്കുഴലുകളുടെ ഫ്‌ലെക്‌സിബിലിറ്റിയേയും ഇത് സ്വാധീനിക്കും.
വ്യായാമം (Workout): ഒരു ചെലവും ഇല്ലാതെ, എല്ലാവര്‍ക്കും, എല്ലാ ദിവസവും ചെയ്യാവുന്ന കാര്യമാണ് വ്യായാമം. നടത്തം ആവട്ടെ, യോഗ ആവട്ടെ, സ്‌ട്രെച്ചിങ് ആവട്ടെ... ഇതെല്ലാം രക്തചംക്രമണം വര്‍ദ്ധിക്കാന്‍ സഹായിക്കുന്നവയാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
ഉപ്പ് കുറയ്ക്കുക (Salty Food): രക്തസമ്മര്‍ദ്ദം ഉയരുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഉപ്പ് ഉപേക്ഷിക്കാനുള്ള ഉപദേശവും കൂടെ കിട്ടും. ഇതൊരു യാഥാര്‍ത്ഥ്യം കൂടിയാണ്. ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.