പ്രമേഹ രോഗികളുടെ ഭക്ഷണക്രമം വളരെ പ്രധാനമാണ്. കാരണം ഭക്ഷണക്രമം ശരിയായില്ലെങ്കിൽ അത് ആരോഗ്യത്തെ ബാധിക്കും. അതിനാൽ കൃത്യമായ ഭക്ഷണക്രമം ആവശ്യമാണ്.
ദിവസം മുഴുവൻ ഊർജ്ജം നൽകുന്നതാണ് പ്രഭാതഭക്ഷണം. പ്രമേഹ രോഗികൾക്ക് കഴിക്കാൻ സാധിക്കുന്ന ബ്രേക്ക്ഫാസ്റ്റുകൾ ഏതൊക്കെയെന്ന് നോക്കാം.
പ്രമേഹ രോഗികൾ അവരുടെ ഭക്ഷണത്തിൽ പോഷകങ്ങൾ, നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകളും ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തണം.
പ്രമേഹ രോഗികൾ ഓട്സ് കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് നല്ലതാണ്. നാരുകൾ ധാരാളമടങ്ങിയ ഒന്നാണ് ഓട്സ്. ഓട്സിൽ ബ്ലൂബെറി, ഡ്രൈ ഫ്രൂട്ട്സ്, നട്സ് എന്നിവയൊക്കെ ചേർത്ത് കഴിക്കാം.
പ്രോട്ടീൻ ധാരാളം അടങ്ങിയ മുട്ട ബ്രേക്ക്ഫാസ്റ്റിന് ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
പ്രമേഹ രോഗികൾക്ക് രാവിലെ മുളപ്പിച്ച ചെറുപയർ, തൈര് എന്നിവ ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും. പ്രോട്ടീനും ഫൈബറും ഉയർന്ന അളവിൽ അടങ്ങിയതാണ് ഈ പ്രഭാതഭക്ഷണം.
(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)