മെയ് 7നാണ് ബുധൻ രാശിമാറ്റവും നക്ഷത്രമാറ്റവും നടത്താൻ പോകുന്നത്. ഇത് മൂന്ന് രാശികൾക്ക് ജീവിതത്തിൽ നേട്ടങ്ങൾ സമ്മാനിക്കും.
Budh Gochar 2025: വേദ ജ്യോതിഷം ഗ്രഹങ്ങളുടെ ചലനങ്ങളെ കുറിച്ചും അവ ഓരോ രാശിയിലും എങ്ങനെ സ്വാധീനിക്കുന്നുവെന്നതും പറയുന്നു. ഇതിൽ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധന്റെ രാശി, നക്ഷത്രമാറ്റങ്ങൾ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്.
മെയ് 7ന് ബുധന്റെ സംക്രമണം നടക്കും. ഈ സംക്രമണത്തിന്റെ പ്രത്യേകത എന്തെന്നാൽ ബുധൻ ഒരേ ദിവസം രാശിമാറുകയും നക്ഷത്രം മാറുകയും ചെയ്യും. മേടം രാശിയിലേക്കും അശ്വതി നക്ഷത്രത്തിലേക്കുമാണ് ബുധൻ മെയ് 7ന് സംക്രമിക്കാൻ പോകുന്നത്. ബുധന്റെ ഈ സംക്രമണം വിവിധ രാശികൾക്ക് സർവസൗഭാഗ്യങ്ങളും സമ്മാനിക്കും.
മേടം രാശിക്കാർ ഈ കാലയളവിൽ ധാരാളം നേട്ടം കൊയ്യും. ജീവിതത്തിന്റെ വിവിധ മേഖലകളിൽ വിജയം കൈവരിക്കാനാകും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. കരിയറിൽ ഉയർച്ചയുണ്ടാകും. മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തിയാക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്കും അനുകൂലമായ സമയമാണിത്. സ്ഥലംമാറ്റത്തിനുള്ള സാധ്യതയുണ്ട്.
ചിങ്ങം രാശിക്കാർക്ക് ബുധന്റെ സംക്രമണത്തിലൂടെ അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ഭാഗ്യപരീക്ഷണങ്ങളിൽ നിങ്ങൾ വിജയിക്കാനുള്ള സാധ്യതയുണ്ട്. എല്ലാ മേഖലയിലും പുരോഗതി കൈവരിക്കാനാകും. കുടുംബാംഗങ്ങളിൽ നിന്നും പിന്തുണ ലഭിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും.
തുലാം രാശിക്കാർക്ക് അനുകൂലമായ കാലയളവായിരിക്കും ഇത്. വിദേശ യാത്രയ്ക്കുള്ള സാധ്യതയുണ്ട്. ജോലിയിൽ സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാനാകും. സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.