ജ്യോതിഷപ്രകാരം ഗ്രഹമാറ്റങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ഓരോ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തിനുള്ളിൽ അവയുടെ രാശിമാറുന്നു.
ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശികളിലും സ്വാധീനം ചെലുത്തും. ചിലർക്ക് അനുകൂലവും ചിലർക്ക് കാര്യങ്ങൾ പ്രതികൂലവുമായി സംഭവിച്ചേക്കാം. ജൂലൈ മാസത്തിൽ രണ്ട് ഗ്രഹങ്ങളാണ് അവയുടെ ചലനത്തിൽ മാറ്റം വരുത്താൻ പോകുന്നത്. ശനിയും ബുധനും വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്.
മൂന്ന് രാശികൾക്കാണ് ശനിയുടെയും ബുധന്റെയും വക്രഗതിയിലുള്ള സഞ്ചാരത്തിലൂടെ ഭാഗ്യമുണ്ടാകാൻ പോകുന്നത്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ഇടവം രാശിക്കാര്‍ക്ക് ഈ കാലയളവിൽ പലവിധ നേട്ടങ്ങളും ഉണ്ടാകുന്നു. ജോലിയിൽ മികച്ച വിജയം നേടാൻ നിങ്ങൾക്ക് സാധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ സമയമാണ്. ബിസിനസിൽ സാമ്പത്തിക നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. വലിയ ഉയരങ്ങളിലെത്തും.
മിഥുനം രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങൾ വന്നെത്താൻ പോകുന്ന സമയമാണിത്. ജോലിയിലും ബിസിനസിലും നിങ്ങൾക്ക് അനുകൂലമായി കാര്യങ്ങൾ സംഭവിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമാണ് സമയം. ബിസിനസിൽ പുരോഗതിയുണ്ടാകും. നിങ്ങളെ തേടി പുതിയ അവസരങ്ങൾ വന്നെത്തും.
കര്‍ക്കടകം രാശിക്കാരുടെ ജീവിതത്തിൽ വലിയ നല്ല മാറ്റങ്ങൾക്കുള്ള സമയമാണിത്. ഭാഗ്യം നിങ്ങളെ തേടിയെത്തും. ജീവിതത്തിൽ സന്തോഷം നിറയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.ആരോഗ്യം തൃപ്തികരമായിരിക്കും. പരീക്ഷകളിൽ വിജയം നേടാനാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.