Triple Rajayoga: വർഷങ്ങൾക്ക് ശേഷം ട്രിപ്പിൾ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം വമ്പൻ നേട്ടങ്ങളും!

Written ByAjitha KumariUpdated byAjitha Kumari
Published: Jul 16, 2025, 09:23 AM IST|Updated: Jul 16, 2025, 09:23 AM IST

Budhaditya Gajalakshmi Malavya Rajayoga: ജ്യോതിഷപ്രകാരം ജാതകത്തിൽ സൂര്യനും ബുധനും ഒരുമിച്ച് വരുമ്പോൾ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ജാതകത്തിൽ ബുധാദിത്യ യോഗം ഉള്ള ഭവനം എല്ലാ അർത്ഥത്തിലും തിളങ്ങും.

Rajayoga On Sawan1/13

ശ്രാവണ മാസം ആരംഭിചിരിക്കുകയാണ്. ശിവന്റെ ആരാധനയ്ക്കും അഭിഷേകത്തിനും ഈ സമയം വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. ശ്രവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച ഇന്നലെ ആയിരുന്നു.

Auspicious Triple Rajayoga2/13

ഇത്തവണ ശ്രാവണ മാസത്തിൽ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും, ഗ്രഹങ്ങളുടെ രാജാവായ സൂര്യനും, അസുരന്മാരുടെ ഗുരുവായ ശുക്രനും, ദേവന്മാരുടെ ഗുരുവായ വ്യാഴവും ചേർന്ന് 3 വലിയ രാജയോഗങ്ങൾ സൃഷ്ടിക്കും.

 

Triple Rajayoga Impact3/13

ജ്യോതിഷപ്രകാരം ജൂലൈ 16 ന് കർക്കടകത്തിലെ സൂര്യനും ബുധനും സംയോജിക്കുന്നത് ബുധാദിത്യ രാജ്യയോഗത്തിനും, ജൂലൈ 26 ന് മിഥുനത്തിലെ വ്യാഴവും ശുക്രനും സംയോജിക്കുന്നത് ഗജലക്ഷ്മി രാജ്യയോഗത്തിനും, ശുക്രൻ സ്വന്തം രാശിയായ ഇടവത്തിൽ ആകുന്നത് മാളവ്യ രാജയോഗത്തിനും കാരണമാകും.

Triple Rajayoga4/13

ഇത് മൂന്ന് രാശിക്കാർക്ക് വളരെ ഭാഗ്യകരമായിരിക്കും. 500 വർഷങ്ങൾക്ക് ശേഷം ഈ എല്ലാ ഗ്രഹങ്ങളും ഒരുമിച്ച് ചേർന്ന് 3 ശുഭകരമായ രാജയോഗങ്ങൾ സൃഷ്ടിക്കുന്നതും ഇതാദ്യമായാണ്‌.

Malavya Rajayoga5/13

മാളവ്യ രാജയോഗം ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതൊരു വ്യക്തിയുടെയും ജാതകത്തിൽ ശുക്രൻ ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ കേന്ദ്ര ഭാവങ്ങളിൽ സ്ഥിതി ചെയ്യുന്നു, അതായത്, ശുക്രൻ ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ 1, 4, 7 അല്ലെങ്കിൽ 10-ാം ഭാവങ്ങളിൽ ഇടവം, തുലാം, മീനം എന്നീ രാശികളിൽ സ്ഥിതി ചെയ്യുന്നുവെങ്കിൽ ആ ജാതകത്തിൽ മാളവ്യ രാജയോഗം രൂപപ്പെടുന്നു

When Malavyayoga formed?6/13

സൂര്യനോ വ്യാഴമോ ശുക്രനെ നോക്കുകയാണെങ്കിൽ, ആ വ്യക്തിക്ക് ഈ രാജയോഗത്തിന്റെ ഗുണങ്ങൾ കുറവായിരിക്കും. കാരണം സൂര്യനും വ്യാഴത്തിനും ശുക്രനോട് ശത്രുതയുണ്ട്.

 

What is Budhaditya Yoga? 7/13

വേദ ജ്യോതിഷ പ്രകാരം ആദിത്യൻ എന്നാൽ സൂര്യൻ എന്നാണ് അർത്ഥമാക്കുന്നത്. ഈ രീതിയിൽ, ജാതകത്തിൽ സൂര്യനും ബുധനും ഒരുമിച്ച് വരുമ്പോൾ, ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. 

How Budhaditya Yoga Formed?8/13

ജാതകത്തിൽ ബുധാദിത്യയോഗം ഉള്ള വീട് ശക്തമായിരിക്കും. ജാതകത്തിൽ ബുധനും സൂര്യനും ഒരുമിച്ചിരിക്കുമ്പോൾ  ആ വ്യക്തിക്ക് പ്രത്യേക ഫലങ്ങൾ ലഭിക്കും. അവർക്ക് സമ്പത്ത്, സുഖം, ആഡംബരം, ബഹുമാനം എന്നിവ ലഭിക്കും.

 

What is Gajalakshmi Yoga?9/13

ജ്യോതിഷപ്രകാരം ഗജലക്ഷ്മി എന്ന വാക്ക് സമ്പത്തിന്റെയും സമൃദ്ധിയുടെയും ആത്യന്തിക ഭാഗ്യത്തിന്റെയും അധികാരത്തിന്റെയും രാജയോഗ ശക്തിയുടെയും പ്രതീകമാണ്. ഒരാളുടെ ജാതകത്തിൽ ഗുരു, ശുക്രൻ അല്ലെങ്കിൽ ചന്ദ്രൻ 1, 4, 7 അല്ലെങ്കിൽ 10-ാം ഭാവങ്ങളിൽ സ്ഥിതി ചെയ്യുമ്പോഴാണ് ഗജലക്ഷ്മി രാജയോഗം ഉണ്ടാകുന്നത്

Gajalakshmi Rajayoga10/13

ദേവന്മാരുടെ ഗുരുവായ വ്യാഴവും സമ്പത്തിന്റെയും സമൃദ്ധിയുടെയും ഗ്രഹമായ ശുക്രനും പരസ്പരം മുഖാമുഖമോ മധ്യഭാവത്തിലോ ആയിരിക്കുമ്പോഴോ അല്ലെങ്കിൽ ഒന്നാമത്തെയും നാലാമത്തെയും ഏഴാമത്തെയും ഭാവങ്ങളിൽ ആയിരിക്കുമ്പോഴോ ആയിരിക്കും ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നത്.ഈ യോഗത്തിലൂടെ മിന്നിത്തിളങ്ങുന്ന 3 രാശികൾ അറിയാം...

 

Dhanu11/13

ധനു (Sagittarius): ശ്രാവണ മാസത്തിലെ 3 രാജയോഗങ്ങളുടെ സംയോജനം ഇവർക്ക് ശുഭകരമായിരിക്കും. വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം, നിങ്ങളുടെ പങ്കാളിക്ക് പുരോഗതി ഉണ്ടായേക്കാം, തൊഴിൽ ചെയ്യുന്നവർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കാൻ സാധ്യത. തൊഴിൽ രംഗത്ത് പുരോഗതി, പഴയ രോഗത്തിൽ നിന്ന് ആശ്വാസം, ആരോഗ്യം മെച്ചപ്പെടും. 

Gemini12/13

മിഥുനം (Mithuna) : മൂന്ന് രാജയോഗങ്ങളുടെ രൂപീകരണം ഇവർക്ക് ഗുണകരമായിരിക്കും. ഈ സമയം വിയരുടെ ആത്മവിശ്വാസം വർദ്ധിക്കും, രാജ്യത്തിനകത്തും പുറത്തും യാത്ര പോകാം, ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കാൻ സാധ്യത, സമ്പാദിക്കുന്നതിൽ വിജയം, വീടോ വാഹനമോ വാങ്ങാൻ യോഗം, സമൂഹത്തിൽ ബഹുമാനവും അന്തസും വർദ്ധിക്കും.

Cancer13/13

കർക്കിടകം (Cancer): മൂന്ന് രാജയോഗങ്ങളുടെ രൂപീകരണം ഇവർക്കും ഭാഗ്യകരമായേക്കാം. ബിസിനസിലും കരിയറിലും പുരോഗതി, തൊഴിൽ, വിദ്യാഭ്യാസം, ദാമ്പത്യ ജീവിതം എന്നിവയിൽ നിരവധി ശുഭകരമായ ഫലങ്ങൾ ലഭിക്കും, ബന്ധത്തിൽ മാധുര്യം വർദ്ധിക്കും, അകലം അവസാനിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും, ആസൂത്രണം ചെയ്ത പദ്ധതികൾ വിജയിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)