Budhaditya Rajayoga: ബുധാദിത്യ രാജയോ​ഗത്തിന് മണിക്കൂറുകൾ മാത്രം; സമ്പത്ത് ഇരട്ടിക്കും, ഭാ​ഗ്യം തെളിയും രാശികളിവർ

Budhaditya Rajayoga in Pisces: ജ്യോതിഷപ്രകാരം വലിയ പ്രാധാന്യമുള്ള രണ്ട് ​ഗ്രഹങ്ങളാണ് സൂര്യനും ബുധനും. ഇവ രണ്ടും കൂടി ചേരുമ്പോഴാണ് ബുധാദിത്യ രാജയോ​ഗം രൂപപ്പെടുന്നത്. 

 

1 /5

നാളെ, മാർച്ച് 15ന് സൂര്യൻ മീനം രാശിയിലേക്ക് പ്രവേശിക്കും. ബുധൻ നിലവിൽ മീനം രാശിയിലാണുള്ളത്. അതുകൊണ്ട് തന്നെ ബുധനും സൂര്യനും കൂടിച്ചേർന്ന് നാളെ വിശേഷപ്പെട്ട ബുധാദിത്യ രാജയോ​ഗം രൂപപ്പെടും. വളരെ ശക്തമായ രാജയോ​ഗമാണിത്. മൂന്ന് രാശികൾക്കാണ് ഈ രാജയോ​ഗത്തിലൂടെ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നത്.   

2 /5

ഈ കാലയളവിൽ ഇടവം രാശിക്കാരുടെ വരുമാനം വർധിക്കും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാൻ സാധിക്കും. ഭാവിയിലേക്ക് ഈ നിക്ഷേപങ്ങൾ ഉപകാരപ്രദമായിരിക്കും. ലോട്ടറി എടുത്താൽ വിജയം നേടാൻ സാധ്യതയുണ്ട്. ഉദ്യോ​ഗസ്ഥർക്ക് അനുകൂലമായ കാലമാണിത്. ബിസിനസ് വിപുലപ്പെടുത്തുകയും അതിൽ നിന്ന് ലാഭം നേടാൻ സാധിക്കുകയും ചെയ്യും.   

3 /5

മിഥുനം രാശിക്കാർക്ക് ബുധാദിത്യ രാജയോഗം ഭാ​ഗ്യമാണ്. കർമ്മ രം​ഗത്ത് നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും. ജോലിയിൽ ഉയർച്ചയും ബിസിനസിൽ ലാഭവും നേടാനാകും. സാമ്പത്തികം മെച്ചപ്പെടും. മുടങ്ങിക്കിടന്ന ജോലികളെല്ലാം ഈ കാലയളവിൽ പൂർത്തിയാക്കാനാകും. ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ അകലും. ജോലി അന്വേഷിക്കുന്നവർക്ക് ഇഷ്ടമുള്ള ജോലി ലഭിക്കും. സ്ഥാനക്കയറ്റം ശമ്പളവർധനവ് തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.   

4 /5

ബുധാദിത്യ രാജയോ​ഗം രൂപപ്പെടുന്നതോടെ കുംഭം രാസിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ചെലവ് കുറയും. കരിയറിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാനാകും. ബിസിനസിൽ ലാഭം ലഭിക്കും. കുടുംബത്തിൽ സന്തോഷം നിറയും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola