കണ്ണ്, ചർമ്മം, പ്രതിരോധശേഷി തുടങ്ങി ആരോഗ്യത്തിന് വളരെ ഗുണമുള്ള ഒന്നാണ് ക്യാരറ്റ്. ക്യാരറ്റിനൊപ്പം മറ്റ് ചില ചേരുവകൾ കൂടി ചേർത്ത് കുടിച്ചാലുള്ള ഗുണങ്ങളറിയാം...
ക്യാരറ്റ് ജ്യൂസിനൊപ്പം ചില ചേരുവകൾ കൂടി ചേർത്ത് കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
1/6ഓറഞ്ച് ജ്യൂസ് - രക്തത്തിലെ സെറമിലെ വീക്കം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് ഓറഞ്ച്. കാരറ്റ് ജ്യൂസിൽ അൽപം ഓറഞ്ച് ജ്യൂസ് ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
2/6നാരങ്ങാനീര് - കാരറ്റ് ജ്യൂസിനൊപ്പം നാരങ്ങാനീര് കൂടി ചേർത്ത് കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടും. നാരങ്ങയിലും കാരറ്റിലുമുള്ള വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റായി മാറുന്നത്. ശരീരത്തെ കൂടുതൽ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ആരോഗ്യമുള്ള ചർമ്മത്തിനും അണുബാധകൾക്കെതിരെ പോരാടുന്നതിനും ഇത് സഹായകമാണ്.
3/6ഇഞ്ചി ജ്യൂസ് - കാരറ്റ് ജ്യൂസുമായി നന്നായി ഇണങ്ങുന്ന ഒരു ചേരുവയാണ് ഇഞ്ചി. ഇവ രുചി കൂട്ടുക മാത്രമല്ല, ഇതിലെ വിറ്റാമിനുകളും ധാതുക്കളും ദഹനം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇഞ്ചി ചതച്ച് ആ ജ്യൂസ് കാരറ്റ് ജ്യൂസിൽ ചേർത്ത് കഴിക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങൾ നൽകും.
4/6ആപ്പിൾ ജ്യൂസ് - ദഹനത്തിനും ശരീരത്തിലെ വിഷാംശം നീക്കുന്നതിനും ബെസ്റ്റാണ് ആപ്പിൾ- കാരറ്റ് ജ്യൂസ്. ആപ്പിളിൽ വിവിധതരം ഫൈറ്റോകെമിക്കലുകളും ക്ലോറോജെനിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ചിലതരം അർബുദങ്ങൾ, ആസ്ത്മ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
5/6തേൻ - കാരറ്റ് ജ്യൂസിൽ സ്വാഭാവിക മധുരം ചേർക്കുന്നതിനായി ഒരു ടേബിൾ സ്പൂൺ തേൻ ഉപയോഗിക്കാവുന്നതാണ്. തേനിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും അണുബാധയ്‌ക്കെതിരെ പോരാടുന്നതിനായി പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.
6/6Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.