Love Horoscope Nov 30: നവംബർ 30 പ്രണയ രാശിഫലം:നിങ്ങളുടെ ബന്ധങ്ങളിൽ ഈ മാറ്റങ്ങൾ ഉണ്ടാകും

Written ByArathi N Aji
Published: Nov 30, 2025, 07:30 AM IST|Updated: Nov 30, 2025, 07:30 AM IST
നവംബർ 30 പ്രണയ രാശിഫലം

നവംബർ 30 പ്രണയ രാശിഫലം

1/12

മേടം: അവിവാഹിതനോ വിവാഹിതനോ ആകട്ടെ, നിങ്ങളുടെ പ്രണയ ജീവിതം ശരിയായ പാതയിലാണ്.നിങ്ങളുടെ പങ്കാളി നിങ്ങളോടൊപ്പം എല്ലാ കാര്യങ്ങളിലും കൂടെയുണ്ടാകും. 

 

2/12

ഇടവം: മനസ്സ് ഭൂതകാലത്തിലാണ്, അവിടെ തന്നെ തങ്ങി നിൽക്കുകയാണ് നിങ്ങ. പതിയ വ്യക്തിയെ ജീവിതത്തിൽ സ്വീകരിക്കുക.

 

3/12

മിഥുനം: നിങ്ങളുടെ പ്രണയ ജീവിതത്തിൽ നിന്ന് നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് സ്വയം ചോദിക്കേണ്ട സമയമാണിത്. മനസ്സ് ചഞ്ചലിക്കാതെ ഒരാളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

 

4/12

കർക്കിടകം: ചെറിയ ആശയക്കുഴപ്പങ്ങൾ, നിങ്ങൾ രണ്ടുപേരും തമ്മിലുള്ള സ്നേഹപ്രവാഹത്തെ തടസ്സപ്പെടുത്തിയേക്കാം.  നിങ്ങളുടെ പങ്കാളി ബന്ധം നിലനിർത്താൻ പരിശ്രമിക്കും. പരസ്പരം വികാരങ്ങൾ പങ്കുവയ്ക്കുക. അത് നിങ്ങൾ രണ്ടുപേർക്കും സഹായകരമാകും.

 

5/12

ചിങ്ങം: വലിയ തർക്കത്തിന് സാധ്യത. തെറ്റിദ്ധാരണ മാറ്റേണ്ടത് അനിവാര്യമാണ്. വഴക്കുണ്ടാകുമ്പോൾ നിശബദത പാലിക്കുക.

 

6/12

കന്നി: മുൻ പങ്കാളിയുമായി ബന്ധം സ്ഥാപിക്കാൻ സാധ്യത കാണുന്നു. മനസ്സിന് ആവശ്യമായതെന്തെന്ന് തിരിച്ചറിയുക. സന്തോഷത്തിന് പ്രാധാന്യം നൽകുക.

 

7/12

തുലാം: വികാരങ്ങൾ പ്രകടിപ്പിക്കുന്ന കാര്യത്തിൽ നിങ്ങൾ മോശമാണ്. പങ്കാളി അത് ആഗ്രഹിക്കുന്നു. പങ്കാളയോട് മനസ്സ് തുറക്കുക.

 

8/12

വൃശ്ചികം: പങ്കാളിയോട് നുണ പറയാൻ സാധ്യത ഏറെയാണ്. ഇത് ഭാവിയിൽ ദോഷം ചെയ്യും. പങ്കാളിയോട് മനസ്സ് തുറക്കുക, ദൂരയാത്രക്ക് പോകുക.

 

9/12

ധനു: സ്നേഹം നിറഞ്ഞ അന്തരീക്ഷമാണ് ഇപ്പോൾ നിങ്ങളുടെ ഇടയിൽ നിലനിൽക്കുന്നതെങ്കിലും പിന്നീട് അത് മാറും. പങ്കാളിയുമായി പിണങ്ങാൻ സാധ്യത ഏറെയാണ്. 

 

10/12

മകരം: പങ്കാളിക്ക് ഇടക്ക് സമ്മാനങ്ങൾ നൽകുക, ഇത് നിങ്ങളുടെ ബന്ധം മെച്ചപ്പെടാൻ സഹായിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.

 

11/12

കുംഭം: കുടുംബത്തിൽ ഐക്യം നിലനിൽക്കും. ഇരുവരുടെയും ഇടയിലെ പിണക്കം പറഞ്ഞ് തീർക്കും. സന്തോഷകരമായ സന്തർഭങ്ങൾ ഉണ്ടാകും.

 

12/12

മീനം: മനസമാധാനം നഷ്ടപ്പെടും. പങ്കാളിയുമായി പ്രശ്നങ്ങൾ ഉണ്ടാകും. ബന്ധത്തിലെ പ്രശ്നങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക.