Chanakya Niti: ജോലിസ്ഥലത്ത് മറ്റുള്ളവരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കണോ? ചാണക്യൻ നൽകുന്ന ഈ 5 നിയമങ്ങൾ പാലിക്കൂ

Chanakya Niti: ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും സമൂഹത്തിന് ഏറെ ഉപകാരപ്രദമാണ്

ജോലിസ്ഥലത്ത് മറ്റുള്ളവരേക്കാള്‍ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാനും അവരെയെല്ലാം പിന്നിലാക്കി വിജയം നേടാനും ചാണക്യന്‍ മുന്നോട്ടുവെക്കുന്ന അഞ്ച് നിയമങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം

 

1 /5

നിശബ്ദതയെന്ന ആയുധം: കേള്‍ക്കുമ്പോള്‍ വളരെ നിസാരമെന്ന് തോന്നാം പക്ഷെ ഏതു സാഹചര്യത്തെയും നിയന്ത്രിക്കാൻ നിശബ്ദതയിലൂടെ സാധിക്കും. സംസാരിക്കുന്നവരുടെ ഉള്ളിലുള്ളത് നിശബ്ദമായി മനസ്സിലാക്കാന്‍ സാധിക്കും. അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നതിന് മുമ്പ് മറ്റുള്ളവരുടെ ചിന്തകള്‍ മനസ്സിലാക്കാം.

2 /5

ശത്രുവിനെ തിരിച്ചറിയണം: സ്വന്തം ശക്തികളും ബലഹീനതകളും മനസ്സിലാക്കുന്നതിലൂടെ മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. അതോടൊപ്പം ചുറ്റുമുള്ളവരുടെ ലക്ഷ്യങ്ങളും തന്ത്രങ്ങളും ബലഹീനതകളും മനസ്സിലാക്കേണ്ടതും പ്രധാനമാണ്. സ്വന്തം കഴിവുകളും അറിവും എപ്പോഴും വിലയിരുത്തുക.   

3 /5

പൂര്‍ണവിശ്വാസം അരുത്: ഉപാധികളോടെ മാത്രമേ ഒരാളേ വിശ്വാസത്തിലെടുക്കാവൂ. ജോലിസ്ഥലത്ത് വിശ്വാസം മുതലെടുത്ത് ചതിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നവരുണ്ടാകും. അതിനാൽ ജാഗ്രത പുലര്‍ത്തുക. സംഘബലവും വിശ്വാസവും ആവശ്യമാണെങ്കിലും അവര്‍ തങ്ങളെ ബലിയാടാക്കുന്നുണ്ടോ എന്ന് എപ്പോഴും പരിശോധിക്കണം. മറ്റുള്ളവരുടെ ലക്ഷ്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക.   

4 /5

തന്ത്രങ്ങൾ മെനയാം: വിജയം നേടാന്‍ കഠിനാധ്വാനം ആവശ്യമാണ്, അതുപോലെ തന്ത്രങ്ങളും വേണമെന്ന് ചാണക്യന്‍ ഓര്‍മ്മിപ്പിക്കുന്നു. ശരിയായ തന്ത്രങ്ങളില്ലെങ്കില്‍ കഠിനാധ്വാനം വിഫലമാകും. അവസരങ്ങള്‍ ഉപയോഗപ്പെടുത്തി മുന്നേറണം. അനാവശ്യകാര്യങ്ങള്‍ക്ക് സമയം കളയാതെ എന്ത്, എപ്പോള്‍ ചെയ്യണമെന്ന വ്യക്തമായ ബോധ്യം കൈവരും.   

5 /5

സമയം: എപ്പോള്‍ സംസാരിക്കണം, പ്രവര്‍ത്തിക്കണം, പിന്‍വലിയണം, തിരിച്ചടിക്കണം എന്നെല്ലാം അറിഞ്ഞിരിക്കണം. ശരിയായ സമയത്ത് കൃത്യമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് വിജയം സുനിശ്ചിതമാണ്. Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

You May Like

Sponsored by Taboola