Chanakya Niti: ഈ മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയാൽ മാത്രം വിവാഹം; നഷ്ടം നിങ്ങൾക്കുതന്നെ!

Published: Feb 08, 2025, 08:59 AM IST|Updated: Feb 08, 2025, 08:59 AM IST

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും രാഷ്ട്ര തന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും ഏറെ പ്രസക്തമാണ്. 

 

ഏതൊരു ദാമ്പത്യബന്ധവും മനോഹരമാക്കാന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം വിശ്വാസ്യത പുലര്‍ത്തണമെന്ന് ചാണക്യൻ പറയുന്നു. 

ചോദ്യങ്ങൾ1/7

ഒരാൾ വിവാഹത്തിന് മുമ്പ് തന്റെ ഭാവി പങ്കാളിയോട് ചില ചോദ്യങ്ങൾ ചോദിക്കണമെന്ന് ചാണക്യ നീതിയിൽ പറയുന്നു. ഈ മൂന്ന് ചോദ്യങ്ങള്‍ക്കും തൃപ്തികരമായ മറുപടി ലഭിച്ചാൽ മാത്രമേ വിവാഹത്തിന് സമ്മതം നല്‍കാവൂ...

 

പ്രായം2/7

വിവാഹത്തിന് മുമ്പ് ഭാവി ജീവിത പങ്കാളിയുടെ പ്രായം അറിയണമെന്ന് ചാണക്യൻ പറയുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തില്‍ പ്രായ വ്യത്യാസങ്ങളുമുണ്ടെങ്കില്‍ ആ ബന്ധത്തില്‍ ധാരണക്കുറവുണ്ടാകാം.  

 

പ്രായവ്യത്യാസം3/7

അതിനാൽ സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിന് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ അധികം പ്രായവ്യത്യാസം ഉണ്ടാകരുതെന്ന് ചാണക്യന്‍ ഓർമിപ്പിക്കുന്നു. 

 

ആരോഗ്യസ്ഥിതി4/7

വിവാഹത്തിന് മുമ്പ് ഭാവി ജീവിത പങ്കാളിയുടെ ആരോഗ്യസ്ഥിതി അറിഞ്ഞിരിക്കണം.ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും പ്രശ്നങ്ങള്‍ പങ്കാളിക്ക് ഉണ്ടോ എന്ന് കണ്ടെത്തണം. ഇല്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രശ്നങ്ങൾക്ക് അത് കാരണമാകും.  

 

ആരോഗ്യസ്ഥിതി5/7

അതേസമയം വിവാഹത്തിന് ശേഷവും നിങ്ങളുടെ പങ്കാളിക്ക് അസുഖമുണ്ടാകാം. ആ അവസരത്തിൽ അവരോടൊപ്പം നില്‍ക്കേണ്ടത് നിങ്ങളുടെ കടമയാണ്. ആ ഘട്ടത്തില്‍ അവരെ ഉപേക്ഷിക്കാന്‍ പാടില്ല. 

 

ഭൂതകാലം6/7

ഭാവി ജീവിത പങ്കാളിക്ക് മുമ്പ് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ എന്ന് അറിയുക. ഭൂതകാലം ഉപേക്ഷിച്ച് ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ അവര്‍ സമ്മതിക്കുന്നുവെങ്കില്‍ മാത്രം വിവാഹത്തിന് ഒരുങ്ങാം. 

 

ഭൂതകാലം7/7

വിവാഹത്തിന് മുമ്പ് അവര്‍ക്ക് എന്ത് ബന്ധമാണ് ഉണ്ടായിരുന്നത് എന്നത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അതുവഴി ഭാവിയില്‍ വന്നേക്കാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാം.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)