Chanakya Niti: ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും സമൂഹത്തിന് ഏറെ ഉപകാരപ്രദമാണ്
ഭാര്യമാരുടെ സ്വഭാവഗുണം വീട് സ്വർഗമാക്കും എന്നാൽ വീട് നരകമാക്കാൻ ചില മോശം സ്വഭാവഗുണങ്ങൾ കാരണമാകും
സ്വന്തം ഭൗതീക സുഖങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുന്ന ഭാര്യ ഒരിക്കലും കുടുബത്തിന് യോജിക്കുന്നവളാകില്ല. ഇത്തരക്കാർ അവരുടെ മായാലോകത്തിൽ മുഴുകി ജീവിക്കുന്നവരാണ്.
മറ്റുള്ളവരെ അപമാനിക്കാൻ ശ്രമിക്കുന്ന ഭാര്യമാർക്ക് ഒരിക്കലും കുടുബത്തെ നല്ലരീതിയിൽ നയിക്കാനാകില്ല. അതിഥികളെ സ്വാഗതം ചെയ്യാത്ത, മുതിര്‍ന്നവരെ ബഹുമാനിക്കാത്ത സ്ത്രീ കുടുംബത്തിന് അപമാനവും ആപത്തും വരുത്തും
എപ്പോഴും നുണ പറയുന്ന സ്ത്രീകള്‍ എന്നും ഭർത്താവിന് ദുരിതം വിതയ്ക്കുന്നവരാണ്. ഇവർ കുടുംബത്തിൽ പ്രശ്നങ്ങൽ സൃഷ്ട്ടിക്കും.
വിദ്യാഭ്യാസമില്ലാത്ത, അനാവശ്യമായി പണം ചെലവഴിക്കുന്ന, കുട്ടികള്‍ക്ക് നല്ല മൂല്യങ്ങള്‍ നല്‍കാത്ത ഒരു സ്ത്രീ കുടുംബത്തിന് നല്ലതല്ല. ഇവര്‍ വീടിന്‍റെ സാമ്പത്തിക സ്ഥിരത ഇല്ലാതാക്കുന്നു
സ്വന്തം നേട്ടത്തിനായി മാത്രം മറ്റുള്ളവരെ ഉപയോഗിക്കുന്ന സ്ത്രീകൾ കുടുംബത്തിലെ ഐക്യം ഇല്ലാതാക്കും. Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.