Chanakya Niti: പുരാതന ഇന്ത്യയിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളാണ് ആചാര്യൻ ചാണക്യൻ. രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ഇന്നും പ്രസക്തമാണ്.
ചാണക്യ നീതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പാലിക്കുന്നവർക്ക് ജീവിതത്തിൽ വിജയം കൈവരിക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു. ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളും ചാണക്യ നീതിയിൽ പറയുന്നു.
ചാണക്യന്റെ അഭിപ്രായത്തിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം വഷളാകാനുള്ള ഏറ്റവും വലിയ കാരണം അഹങ്കാരമാണ്. ഭാര്യാ ഭർതൃ ബന്ധത്തിൽ രണ്ട് പേർക്കും തുല്യ അവകാശങ്ങളുണ്ട്. അതിനാൽ ഈ ബന്ധത്തിൽ അഹങ്കാരത്തിന് സ്ഥാനമില്ല. അഹംഭാവം വന്ന് കഴിഞ്ഞാൽ ബന്ധം തകരാൻ കാരണമാകും.
ഭാര്യാഭർതൃ ബന്ധത്തിൽ ഒരിക്കലും സംശയത്തിന് ഇടമുണ്ടാകരുതെന്ന് ചാണക്യൻ പറയുന്നു. കാരണം സംശയം പലപ്പോഴും ബന്ധങ്ങളെ തകർക്കുന്നു. ബന്ധത്തിൽ സംശയങ്ങളും തെറ്റിദ്ധാരണകളും വന്നുകഴിഞ്ഞാൽ പിന്നെ ബന്ധം തകരും.
നുണകൾ കൊണ്ടുണ്ടാക്കിയ ഒരു ബന്ധവും നിലനിൽക്കില്ല. ദാമ്പത്യ ജീവിതത്തിൽ നുണകൾക്ക് ഇടം നൽകിയാൽ അവിടെ പ്രശ്നങ്ങളുണ്ടാകും. അതിനാൽ ഭാര്യാഭർത്താക്കന്മാർ ഒരിക്കലും തമ്മിൽ കള്ളം പറയരുത്.
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തിൽ ബഹുമാനക്കുറവ് ഉണ്ടായാൽ ബന്ധം തകർച്ചയുടെ വക്കിലെത്തുമെന്ന് ചാണക്യ നീതിയിൽ പരാമർശിച്ചിട്ടുണ്ട്. ഒരു ബന്ധത്തിൽ ബഹുമാനത്തിനും വലിയ പ്രാധാന്യമുണ്ടെന്നാണ് ചാണക്യൻ പറയുന്നത്.