ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഓരോന്നും ഇന്നത്തെ കാലഘട്ടത്തിൽ ഏറെ ഉപകാരപ്രദമാണ്.
ഒരു മനുഷ്യന് എവിടെ നിന്നും നല്ല ഗുണങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണമെന്ന് ചാണക്യൻ പറയുന്നു. ഒരു മഹാത്മാവില്‍ നിന്നോ സാധാരണ മനുഷ്യനില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ പക്ഷികളില്‍ നിന്നോ ആണെങ്കില്‍ പോലും അവൻ അത് പറിക്കണമെന്ന് ചാണക്യ നീതിയിൽ പരാമർശിക്കുന്നു.
ചാണക്യന്റെ അഭിപ്രായത്തില്‍, പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. പ്രകൃതിയിലെ ഓരോ പുൽനാമ്പുകൾ പോലും പാഠപുസ്തകങ്ങളാണ്.
ജീവിതത്തിൽ വിജയിക്കാൻ ഒരു വ്യക്തി കോഴിയിൽ നിന്നും ചില പാഠങ്ങൾ പഠിക്കേണ്ടതുണ്ട്. കോഴിയെപ്പോലെ ദിവസവും ബ്രാഹ്‌മ മുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കുക. ഒന്നിൽ നിന്നും പിന്‍വാങ്ങരുത്. സ്വയം ആക്രമിച്ച് ഭക്ഷണം ശേഖരിക്കുക. ഭക്ഷണം പങ്കിടുക. കൂട്ടുകാര്‍ക്ക് അര്‍ഹമായ വിഹിതം കൊടുക്കുക. ഈ ഗുണങ്ങളെല്ലാം കോഴിയില്‍ നിന്ന് മനുഷ്യന്‍ പഠിക്കണം.
കാക്കയെപ്പോലെ നിരന്തര ജാഗ്രത വേണമെന്ന് ചാണക്യൻ പറയുന്നു. കഠിനധ്വാനം ചെയ്യുക. ഇടയ്ക്കിടെ സാധനങ്ങള്‍ ശേഖരിക്കുക. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. കാക്കയില്‍ നിന്ന് ഈ പാഠങ്ങൾ പഠിക്കുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.
ഭക്ഷണം കഴിക്കാനുള്ള കഴിവ് കൂടുതലാണെങ്കിലും അല്‍പ്പം മാത്രം ഭക്ഷണം കഴിച്ച് തൃപ്തനാകുകയെന്ന് ചാണക്യൻ പറയുന്നു. നായയിൽ നിന്നാണ് ഈ ഗുണങ്ങൾ സ്വന്തമാക്കേണ്ടത് ഗാഢനിദ്രയിലാണെങ്കിലും ശബ്ദം കേട്ടയുടനെ ഉണരുക. ഭക്തി, ധൈര്യം, സ്നേഹം എന്നിവയും ഒരു നായയില്‍ പഠിക്കണം.
ചാണക്യന്റെ അഭിപ്രായത്തില്‍, സിംഹവും നല്ലൊരു പാഠപുസ്തകമാണ്. ചെറുതാണെങ്കിലും വലുതാണെങ്കിലും സിംഹം തന്റെ ഇരയെ കീഴടക്കാൻ പൂർണ്ണ ഊർജ്ജം ഉപയോഗിക്കുന്നു. അതുപോലെ ജോലി ചെറുതായാലും വലുതായാലും, അതില്‍ ശ്രദ്ധയും പൂര്‍ണ്ണ ഊര്‍ജ്ജവും നല്‍കണം. അങ്ങനെ ചെയ്യുന്ന പ്രവൃത്തികള്‍ വിജയം കൊണ്ടുവരും.
ഒരു കൊക്കിനെപ്പോലെ ജോലി ചെയ്യണമെന്ന് ചാണക്യൻ പറയുന്നു. സമയത്തിനനുസരിച്ച് ഒരാളുടെ ശക്തിയെക്കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമാണ്. കൊക്ക് മീന്‍ പിടിക്കുമ്പോള്‍ അത് ഒറ്റക്കാലില്‍ നില്‍ക്കുന്നു, മീന്‍ പിടിക്കുന്നതല്ലാതെ മറ്റൊന്നും അത് ശ്രദ്ധിക്കുന്നില്ല. അതുപോലെ മനുഷ്യന്‍ ഒരു ദൗത്യം ഏറ്റെടുക്കുമ്പോൾ, അവന്‍ തന്റെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുകയും സമയത്തിനനുസരിച്ച് കര്‍ത്തവ്യം നിറവേറ്റുകയും വേണം.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)