Chanakya Niti: പൊന്ന് കൊണ്ടു മൂടാമെന്ന് പറയും; പക്ഷെ എന്ത് സംഭവിച്ചാലും ഇവരെ വീട്ടില്‍ കയറ്റരുത്

Chanakya Niti: ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും സമൂഹത്തിന് ഏറെ ഉപകാരപ്രദമാണ്

 

ചാണക്യന് തന്റേതായ നീതി ശാസ്ത്രങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ എത്രയൊക്കെ സ്‌നേഹമാണ് അടുപ്പമാണ് എന്ന് പറഞ്ഞാലും ചില ആളുകളെ എന്ത് സംഭവിച്ചാലും വീട്ടില്‍ കയറ്റരുത് എന്നാണ് ചാണക്യന്‍ പറയുന്നത്. 

 

1 /6

വേദങ്ങളെക്കുറിച്ച് അഥവാ ജീവിതത്തെ കുറിച്ച് ധാരണയില്ലാത്തവരുമായി ചങ്ങാത്തം അത്ര നല്ലതല്ല എന്നാണ് ചാണക്യന്‍ പറയുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ദോഷങ്ങള്‍ കൊണ്ട് വരും.  

2 /6

മറ്റുള്ളവരുടെ സങ്കടത്തിൽ സന്തോഷിക്കുന്നവരെ ഒരു കാരണവശാലും വീട്ടില്‍ കയറ്റാനെ പാടില്ല. ഇത്തരക്കാർ മനസാക്ഷിയില്ലാത്തവരാണ്.  

3 /6

അവസരവാദികളായവർ അഥവാ പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കാത്തവരോട് ഒരിക്കലും സൗഹൃദം സ്ഥാപിക്കരുത്. അവസരത്തിനൊത്ത് സംസാരിക്കുന്നവര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്.   

4 /6

തെറ്റാണ് താൻ ചെയ്യുന്നത് എന്നറിഞ്ഞിട്ടും വീണ്ടും അത് തുടരുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നവരെ നമ്മുടെ വീടുകളിൽ കയറ്റുകയെ അരുത്.  

5 /6

നമ്മുടെ മുന്നിൽ നല്ല പിള്ള ചമയുകയും മാറി നിന്ന് നമ്മുടെ കുറ്രം പറയുന്നവരെയും നമ്മുടെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തുന്നതാണ് ഉത്തമം.   

6 /6

നല്ല കാര്യങ്ങളെ പോലും അംഗീകരിക്കാത്തവരെ കൂടെ കൂട്ടരുത്. ഇത്തരക്കാർ നമ്മുടെ ജീവിതത്തിൽ കരിനിഴലായി മാറും. Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola