Chanakya Niti: ജീവിതത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചാണക്യനീതിയിൽ പറഞ്ഞിട്ടുണ്ട്
ചില ശീലങ്ങൾ നമ്മുടെ ജീവിതത്തിലെ സന്തോഷത്തെ നശിപ്പിക്കുന്നവയാണ്. അത്തരത്തിലുള്ള ശീലങ്ങളെക്കുറിച്ച് ചാണക്യന്‍ തന്റെ ചാണക്യനീതിയിൽ പറഞ്ഞിട്ടുണ്ട്
ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ പിന്നത്തേക്ക് നീട്ടി വയ്ക്കുന്ന ശീലം നിങ്ങൾക്കുണ്ടോ. ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ മാറ്റിക്കോ. കാരണം, ഈ ശീലം നിങ്ങളുടെ ജീവിതം സമ്മർദ്ദം നിറഞ്ഞതാക്കും.
മറ്റുള്ളവരോട് അമിതമായ താല്പര്യം, അടുപ്പം എന്നിവ സൂക്ഷിക്കുന്നവർ ജീവിതത്തിൽ ദുഖിക്കേണ്ടി വരും. ഈ ശീലം നിങ്ങളുടെ ജീവിതത്തിലെ സന്തോഷത്തെ നശിപ്പിക്കുമെന്ന് ചാണക്യൻ പറയുന്നു
ജീവിതത്തിൽ സത്യസന്ധത പുലർത്തേണ്ടതും വളരെ അത്യാവശ്യമാണ്. ചെയ്യുന്ന തൊഴിലിനോടും ബന്ധങ്ങളോടും സത്യസന്ധത പുലർത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
അത്യാഗ്രഹം ആപത്ത് വരുത്തും. അത് ഭക്ഷണം, സമ്പത്ത്, അധികാരം, സുഖം എന്നിങ്ങനെ എന്തിനോടായാലും ജീവിതത്തിലെ എല്ലാ സമാധാനവും ഈ ശീലം നശിപ്പിക്കും
അസൂയ എന്ന സ്വഭാവം ജീവിതത്തിൽ വില്ലനായി മാറും. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നതും അസൂയ വെച്ചുപുലർത്തുന്നതും അതൃപ്തിക്കും നീരസത്തിനും കാരണമാകുന്നു. ഇത് സന്തോഷത്തെ നശിപ്പിക്കും
ആരോഗ്യത്തെ അവഗണിക്കുന്നതും വളരെ മോശമായ ശീലമാണ്. മോശം ഭക്ഷണക്രമം, വ്യായാമക്കുറവ്, അമിതമായ സമ്മർദ്ദം എന്നിവ ജീവിതത്തിലെ സന്തോഷം നശിപ്പിക്കുമെന്നും ചാണക്യൻ പറയുന്നു