Chanakya Niti: ചാണക്യനെ സാമ്പത്തിക ശാസ്ത്രത്തിൻറെയും ധാർമ്മികതയുടേയും പിതാവായാണ് കണക്കാക്കുന്നത്
ചാണക്യന്റെ തന്ത്രങ്ങളും ചാണക്യന്റെ വാക്കുകളും ജീവിതത്തിനെ ഉയർച്ചയിലേക്ക് നയിക്കും
ജീവിതത്തിൽ എത്ര സമ്പാദിച്ചാലും ചിലർക്ക് ഒന്നും നേടാനാകില്ല. അത്തരക്കാരെക്കുറിച്ച് ചാണക്യൻ തന്റെ ചാണക്യനീതിയിൽ പറയുന്നുണ്ട്.
ജീവിതത്തിലെ വിലപ്പെട്ട സമയം വെറുതെ പാഴാക്കുന്നവര്‍ എത്ര കഷ്ടപ്പെട്ടാലും ഒരിക്കലും ഉയർച്ചയിലെത്തില്ല. ഓരോ സെക്കൻഡും ശരിയായി വിനിയോഗിക്കുന്നവർ ജീവിതത്തിൽ എപ്പോഴും വിജയം കൈവരിക്കും.
വ്യക്തിശുചിത്വം ജീവിതത്തില്‍ കൃത്യമായി തുടരേണ്ട കാര്യമാണ്. ശുചിത്വം പാലിക്കാത്തവർ പരാജയം ഏറ്റുവാങ്ങേണ്ടി വരുന്നു. ചാണക്യന്റെ അഭിപ്രായത്തില്‍ ശുചിത്വം പാലിക്കാത്തവരുടെ ജീവിതത്തില്‍ ഒരിക്കലും സാമ്പത്തിക വിജയമോ ഉന്നതിയോ ഉണ്ടാവില്ല.
മറ്റുള്ളവരെ കളിയാക്കുന്നത് ശീലമാക്കിയ ചിലരുണ്ട്. എന്നാൽ കളിയാക്കലുകൾ അപമാനമായി മാറാൻ അധികനേരമെടുക്കില്ല. ഒരു കാരണവശാലും മറ്റുള്ളവരെ അപമാനിക്കുന്നത് ഒരിക്കലും ഒരു നല്ല ശീലമല്ല. ഇത്തരക്കാർക്കും ജീവിതത്തിൽ ഉയർച്ച ഉണ്ടാവില്ലെന്ന് ചാണക്യൻ പറയുന്നു.
വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ ജീവിതത്തിൽ ഒരിക്കലും ലക്ഷ്മി ദേവി വാഴില്ലെന്ന് ചാണക്യൻ പറയുന്നു. ഐശ്വര്യവും സമ്പൽസമൃദ്ധിയും ഇത്തരക്കാരുടെ ജീവിതത്തിൽ നിന്നും അകന്നുപോകും.