Chanakya Niti: നിങ്ങളുടെ ദാമ്പത്യത്തില്‍ വില്ലനുണ്ടോ? സന്തോഷകരമായ കുടുംബജീവിതത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Chanakya Niti: പ്ര​ഗത്ഭനായ ആചാര്യ ചാണക്യൻ നൂറ്റാണ്ടുകൾക്ക് മുമ്പ് രചിച്ച ചാണക്യനീതി ഇന്നും ഏറെ പ്രസക്തമാണ്

 

ദാമ്പത്യ ജീവിതത്തെ പറ്റിയും ചാണക്യനീതിയില്‍ പരാമര്‍ശിക്കുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അകല്‍ച്ചയ്ക്ക് കാരണമാകുന്ന ചില കാര്യങ്ങളുണ്ടെന്ന് ചാണക്യന്‍ പറയുന്നു

 

1 /6

ഭാര്യയ്ക്കും ഭർത്താവിനിടയിൽ മൂന്നാമതൊരാൾക്ക് സ്ഥാനം നൽകാതിരിക്കുക. വ്യക്തിപരമായ കാര്യങ്ങൾ മൂന്നാമത് ഒരാൾ അറിയാൻ ഇടവരുത്താതിരിക്കുക.  

2 /6

ദാമ്പത്യജീവിതത്തിൽ ഭാര്യയ്ക്കും ഭർത്താവിനും തുല്യസ്ഥാനമാണ്. അതിനാൽ അഹംഭാവം ഇല്ലാതെ പരസ്പരം ബഹുമാനിക്കാൻ ശീലിക്കുക.  

3 /6

ഏതൊരു ബന്ധത്തിന്റെയും അടിത്തറ വിശ്വാസമാണ്. ദാമ്പത്യജീവിതത്തിൽ ഒരിക്കലും സംശയം തോന്നാൻ പാടില്ല.   

4 /6

എത്ര വലിയ പ്രശ്നമാണെങ്കിലും പരസ്പരം കള്ളം പറയാതിരിക്കുക. കള്ളങ്ങൾ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും   

5 /6

ബഹുമാനിച്ചില്ലെങ്കിലും മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. മറ്റുള്ളവരുടെ മുന്നിൽ ആളാവാൻ പങ്കളിയെ തരംതാഴ്ത്തി സംസാരിക്കാതെയിരിക്കുക  

6 /6

ഏതൊരു ബന്ധത്തിലായാലും ദേഷ്യത്തിന് സ്ഥാനമില്ല. പരസ്പരം എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അത് ഇരുന്നു തുറന്നു സംസാരിച്ചു പരിഹരിക്കുക. കഴിവതും ദേഷ്യം നിയന്ത്രിക്കണമെന്നും ചാണക്യൻ പറയുന്നു

You May Like

Sponsored by Taboola