Chanakya Niti: ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ചാണക്യന്‍ തന്റെ ചാണക്യനീതിയില്‍ പറഞ്ഞിട്ടുണ്ട്
ജീവിതത്തിൽ നിശബ്ദത പാലിക്കേണ്ട ചില അവസരങ്ങൾ ഉണ്ടാകും. അത് ഏതെല്ലാമെന്ന് ചാണക്യൻ പറയുന്നു.
ന്യായമല്ലാത്ത കാര്യങ്ങളിൽ വെറുതെ തർക്കിക്കുന്നവരോട് മൗനം പാലിക്കുന്നതാണ് ഏറ്റവും നല്ലത്.
ദേഷ്യത്തിൽ ഇരിക്കുമ്പോൾ ആരോടും ഒന്നും സംസാരിക്കാതെ മൗനം പാലിക്കാം.. കാരണം അപ്പോൾ പറയുന്ന വാക്കുകളെ ഓർത്ത് പിന്നീട് ദുഖിക്കേണ്ടി വരും.
പരദൂഷണം പറയുന്നവരോട് മൗനം പാലിക്കാം. ഇത് നല്ല ബന്ധങ്ങളെ നിലനിർത്താൻ സഹായിക്കും.
ക്രൂരനായ ഒരാളോട് ഇടപഴകുന്നത് ഒഴിവാക്കാൻ മൗനം പാലിക്കുന്നതാണ് നല്ലത്.
മദ്യപിച്ച വ്യക്തികളുമായി ഇടപഴകുമ്പോൾ മിണ്ടാതിരിക്കുന്നത് തെറ്റിദ്ധാരണകളും അനാവശ്യ തർക്കങ്ങളും തടയാൻ സഹായിക്കും.
ഒരു വിഷമകരമായ സാഹചര്യത്തിൽ ആയിരിക്കുമ്പോൾ കാര്യങ്ങൾ വീക്ഷിക്കുകയും ചിന്തിക്കുകയും ചെയ്യുന്നതാണ് നല്ലത്. നിശബ്ദത പാലിക്കുന്നത് വ്യക്തത കണ്ടെത്താൻ നിങ്ങളെ സഹായിക്കും.
മറ്റുള്ളവരെ മനസ്സിലാക്കാൻ ശ്രദ്ധയോടെ കേൾക്കുകയും സംസാരിക്കാതിരിക്കുകയും ചെയ്യുന്നതാണ് നല്ലത്.