Chanakya Niti: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില്‍ ഒരാളാണ് ചാണക്യൻ. ജീവിത വിജയത്തിനായി നിരവധി തത്ത്വങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്
ചാണക്യന്റെ അഭിപ്രായത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ ആരോടും പറയാന്‍ പാടില്ലാത്ത ചില രഹസ്യങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം.
1/5നിങ്ങളുടെ ബലഹീനത ആരോടും പറയാൻ പാടില്ല. മറ്റുള്ളവർ ഇത് അറിഞ്ഞാൽ അത് മുതലെടുപ്പിന് ഇടയാക്കാൻ സാധ്യതയുണ്ട്.
2/5കുടുംബത്തിലെ പ്രശ്നങ്ങൾ കുടുബത്തിനുള്ളിൽ തന്നെ പരിഹരിക്കുക. അബദ്ധവശാല്‍ പോലും നിങ്ങള്‍ ആരോടും വീട്ടിലെ കാര്യങ്ങള്‍ പറയരുത്. ഇത് മറ്റുള്ളവർ അനാവശ്യമായി പ്രയോജനപ്പെടുത്താം.
3/5നിങ്ങളുടെ സങ്കടങ്ങൾ കഴിവതും മറ്റുള്ളവരോട് പറയാതിരിക്കുക. നമ്മുടെ സങ്കടങ്ങള്‍ ആരോടെങ്കിലും പങ്കുവെച്ചാല്‍ മറ്റുള്ളവര്‍ അതിനെ പരിഹസിച്ചേക്കാം. കാരണം നിങ്ങള്‍ നല്ലവരാണെന്ന് കരുതുന്ന പലരും നിങ്ങളുടെ പരാജയം കൊതിക്കുന്നവരാകാമെന്ന് ചാണക്യൻ പറയുന്നു
4/5ഒരിക്കലും തന്റെ ഭാര്യയുടെ കുറവുകൾ മറ്റുള്ളവരോട് പറയരുത്. ഇത് അപമാനം വരുത്തിവയ്ക്കുകയും കുടുംബത്തിൽ കലഹത്തിനും ഇടയാക്കും
5/5നിങ്ങളുടെ സാമ്പത്തിക സ്ഥിതി മറ്റൊരാളുമായി ഒരിക്കലും പങ്കുവയ്ക്കരുത്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എപ്പോഴും രഹസ്യമായി സൂക്ഷിക്കുന്നതാണ് നല്ലതെന്ന് ചാണക്യൻ പറയുന്നു.