Chanakya Niti: ജീവിതത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചാണക്യനീതിയിൽ പറഞ്ഞിട്ടുണ്ട്
സ്ത്രീകളെ ദുർബലയായി കാണുന്നവരാണ് പൊതുവേയുള്ളത്. എന്നാൽ സ്ത്രീകളെ അങ്ങനെ ദുർബലരായി കാണാൻ പാടില്ലെന്ന് ചാണക്യൻ പറയുന്നു
സ്ത്രീകൾ പുരുഷന്മാരെ അപേക്ഷിച്ച് ലോലയാണ്. എന്നാൽ പുരുഷനെക്കാള്‍ ഇവർ ധൈര്യശാലികളാണെന്ന് ചാണക്യൻ പറയുന്നു
ഓരോ സ്ത്രീകൾക്കും വളരെ മൃദുലമായി ഇടപെടാൻ സാധിക്കും എന്നാൽ ഇതുവെച്ച് അവർ ശക്തരല്ലെന്ന് കണക്കാക്കരുത്.
സ്ത്രീകൾക്ക് ഒരു ജീവന് ജന്മം നൽകാനും ആ ജീവന്റെ വിശപ്പകറ്റാനും സാധിക്കും. അവൾ ശക്തിയുടേയും പ്രതിരോധശേഷിയുടേയും മികച്ച ഉദാഹരണമാണ്.
സ്ത്രീയുടെ സൗന്ദര്യം അവളുടെ ശാരീരിക രൂപത്തിൽ മാത്രമല്ല. മറിച്ച് അവളുടെ സ്വഭാവത്തിലും പ്രവർത്തിയിലുമാണെന്ന് ചാണക്യൻ പറയുന്നു
ലക്ഷ്യബോധമുള്ള ഒരു സ്ത്രീ ആളുകളെയോ അവസരങ്ങളെയോ പിന്തുടരില്ല മറിച്ച് അവളുടെ മിടുക്ക് കൊണ്ട് ആളുകളും അവസരങ്ങളും അവളെ പിന്തുടരുമെന്നും ചാണക്യൻ പറഞ്ഞു