Chanakya Niti: ജീവിതത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചാണക്യനീതിയിൽ പറഞ്ഞിട്ടുണ്ട്
കാക്കയിൽ നിന്നും മനുഷ്യൻ പഠിക്കേണ്ട കാര്യങ്ങളും ചാണക്യൻ തന്റെ ചാണക്യനീതിയിൽ പറഞ്ഞിട്ടുണ്ട്. അത് എന്തെല്ലാമെന്ന് നോക്കാം
ഏറെ പിടിവാശിയുള്ള പക്ഷിയാണ് കാക്ക. ഈ സ്വഭാവം കാരണം എത്ര പ്രതിസന്ധികൾ വന്നാലും ഉദ്ദേശിച്ച കാര്യം സാധിക്കാൻ പിടിവാശിയോടെ ശ്രമിക്കാറുണ്ട്. മനുഷ്യനും അത്തരത്തിൽ ചിന്തിക്കണം എന്നാണ് ചാണക്യൻ പറയുന്നത്
ആരോടും വിശ്വാസം പുലർത്താത്ത പക്ഷിയാണ് കാക്കകൾ. സ്വന്തം സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന പക്ഷി. ഈ സ്വഭാവവും മനുഷ്യൻ പഠിക്കേണ്ടതാണ്. ആരെയും എലുപ്പത്തിൽ വിശ്വാസിക്കാൻ നിൽക്കരുത്
എപ്പോഴും കരുതലോടെ ജീവിക്കുന്ന പക്ഷിയാണ് കാക്കകൾ. ഭാവിയെക്കുറിച്ചുള്ള ചിന്ത മനുഷ്യനും തീർച്ചയായും ഉണ്ടാകണമെന്ന് ചാണക്യൻ പറയുന്നു
ദീർഘവീക്ഷണത്തോടെ ഭക്ഷണം ശേഖരിക്കുകയും കൂട് ഒരുക്കുകയും ചെയ്യുന്ന പക്ഷിയാണ് കാക്ക. ഇതേപോലെ മനുഷ്യനും തന്റെ ജീവിതത്തില്‍ ദീർഘവീക്ഷണത്തോടെ ജീവിക്കണമെന്നാണ് ചാണക്യൻ പറയുന്നത്
ക്ഷമയോടെ തന്റെ അവസരത്തിനായി കാത്തിരിക്കുന്ന കാക്കകളെ കാണാറുണ്ട്. അതേപോലെ മനുഷ്യനും എന്തിനും ക്ഷമയോടെ കാത്തിരുന്നാൽ വിജയത്തിന്റെ പാതയിലേക്ക് കടക്കാനാകുമെന്ന് ചാണക്യൻ പറയുന്നു