Chanakya Niti: മഹാപണ്ഡിതനായ ചാണക്യന്റെ വാക്കുകളാണ് ചാണക്യനീതിയിൽ വിവരിക്കുന്നത്
നമ്മൾ എല്ലാവർക്കും നിരവധി സുഹൃത്തുകൾ ഉണ്ടാകും. എന്നാൽ അതിൽ എത്ര പേർ യഥാർത്ഥ സുഹൃത്തുക്കളാണ്? ഇവരെ എങ്ങനെ കണ്ടെത്താമെന്നാണ് ചാണക്യൻ തന്റെ ചാണക്യനീതിയിൽ വിവരിക്കുന്നത്
നിങ്ങളുടെ ജീവിതത്തിലെ അത്യാവശ്യ ഘട്ടങ്ങളില്‍ ഉപകരിക്കുന്നവരാണ് യഥാർത്ഥ സുഹൃത്തെന്ന് ചാണക്യൻ പറയുന്നു. ഇതുവഴി നിങ്ങൾക്ക് ഉത്തമ സുഹൃത്തുക്കളെ കണ്ടെത്താനാകും.
നിങ്ങള്‍ ഒരു അപകടത്തിൽപെട്ട സാഹചര്യത്തിൽ നിങ്ങളെ സഹായിക്കാൻ എത്തുമെങ്കിൽ അവർ യഥാർത്ഥ സുഹൃത്താണെന്ന് പറയാം
നിങ്ങൾക്ക് ഭക്ഷണത്തിന് ക്ഷാമം ഉണ്ടായാൽ അത് തിരിച്ചറിയുകയും നിങ്ങളുടെ വിളപ്പടക്കാൻ സഹായിക്കുന്നവരെയും യഥാർത്ഥ സുഹൃത്തെന്ന് വിളിക്കാനാകും.
നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളില്‍ കൂടെനില്‍ക്കുന്നവനാണ് യഥാര്‍ത്ഥ സുഹൃത്തെന്ന് ചാണക്യന്‍ പറയുന്നു.
എന്തെങ്കിലും ഗുരുതരമായ രോഗാവസ്ഥ നിങ്ങൾക്ക് ഉണ്ടായാൽ ആ സമയത്ത് നിങ്ങളെ സഹായിക്കുന്ന ആളുകളെ നിങ്ങളുടെ യഥാര്‍ത്ഥ സുഹൃത്തുക്കളായി കണക്കാക്കാമെന്ന് ചാണക്യന്‍ പറയുന്നു.
ഏതെങ്കിലും പ്രധാനപ്പെട്ട ജോലിയില്‍ നിങ്ങളെ പിന്തുണയ്ക്കുന്നവരെ യഥാർത്ഥ സുഹൃത്തെന്ന് വിളിക്കാം. ഇങ്ങനെ ഉള്ളവരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കണമെന്നും ചാണക്യൻ പറയുന്നു.