ലോകത്തെ മികച്ച തത്വചിന്തകരിൽ ഒരാളായിരുന്നു ചാണക്യൻ. ചാണക്യൻറെ ഉപദേശങ്ങളും തന്ത്രങ്ങളും ഇന്നും പ്രസക്തമാണ്.
ജീവിത വിജയത്തിനായി ചാണക്യൻ തത്വങ്ങൾ പങ്കുവച്ചിരിക്കുന്നു. ജീവിത വിജയം നേടുന്നത് ചാണക്യ തന്ത്രങ്ങൾ പാലിക്കാം. ജീവിതത്തിലെ മോശം സമയങ്ങളിൽ എങ്ങനെ തനിയെ ഉയർന്നുവരാമെന്ന് ചാണക്യൻ പറയുന്നു.
ഭയപ്പെടാതിരിക്കുക എന്നത് പ്രധാനമാണ്. ഭയം ഒരുവനെ ദുർബലനാക്കും. ആത്മവിശ്വാസം ഉള്ളവർക്ക് മോശം സമയത്തെ മറികടക്കാനാകും. ഭയത്തെ ചെറുത്ത് സാഹചര്യങ്ങളോട് പോരാടുക.
പരാജയങ്ങളിൽ നിരാശരാകരുത്. ഭൂതകാലത്തെക്കുറിച്ച് പശ്ചാത്തപിക്കുകയോ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുകയോ ചെയ്യരുത്. വർത്തമാനകാലത്തിൽ ജീവിക്കുക. ഒന്നും ശാശ്വതമല്ല, മോശം സമയം കടുന്നുപോകും.
നിങ്ങളുടെ പ്രതിസന്ധിഘട്ടത്തിലും സന്തോഷവും ആത്മവിശ്വാസവും കൈവിടാതെ നോക്കുക. ആത്മവിശ്വാസമാണ് നിങ്ങൾക്ക് ശക്തി പകരുന്നത്. നിങ്ങളുടെ സന്തോഷമാണ് ശത്രുക്കൾക്ക് നൽകാവുന്ന ഏറ്റവും നല്ല മറുപടി.
പ്രതിസന്ധിഘട്ടങ്ങളിൽ നിങ്ങളുടെ ആത്മവിശ്വാസം കൈവിടാതിരിക്കുക. നിങ്ങളുടെ ആന്തരിക ശക്തി ശത്രുവിൻറെ ആത്മവിശ്വാസത്തെ ദുർബലപ്പെടുത്തും. ശത്രുക്കൾ ആദ്യം ആക്രമിക്കുന്നത് ദുർബലരെയാണ്. നിങ്ങൾ ശക്തനാണെന്ന് എതിരാളിയെ ബോധിപ്പിക്കുക.
വിശ്വസിക്കാൻ കൊള്ളില്ലാത്ത ആളുകളെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുക. ഇവർ നിങ്ങളുടെ നല്ല കാലത്ത് ചങ്ങാത്തം കൂടാൻ വരികയും നിങ്ങളുടെ മോശം സമയത്ത് നിങ്ങളെ അവഗണിക്കുകയും ചെയ്യും. ഇത്തരം ആളുകളോട് വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കരുത്. ഇവർ ഈ കാര്യങ്ങൾ മറ്റുള്ളവരോട് പറയും. ഇത്തരം ആളുകളെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)