Chanakya Niti: പൊന്നു കൊണ്ട് മൂടാമെന്ന് പറഞ്ഞാലും, ഈ തരക്കാരെ ഒരിക്കലും അടുപ്പിക്കരുത്; ചാണക്യൻ പറയുന്നു

Chanakya Niti: പുരാതന ഇന്ത്യയിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായാണ് ആചാര്യൻ ചാണക്യൻ അറിയപ്പെടുന്നത്. ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കുന്ന കാര്യങ്ങൾ ചാണക്യ നീതിയിൽ പറയുന്നു.

 

ചില ആളുകളെ ഒരു കാരണവശാലും അടുപ്പിക്കരുതെന്നും വീട്ടിൽ കയറ്റരുതെന്നും ചാണക്യൻ പറയുന്നുണ്ട്. ഏത് തരത്തിലുള്ളവരെയാണ് അത്തരത്തിൽ അകറ്റി നിർത്തേണ്ടതെന്ന് നോക്കാം. 

 

1 /5

മറ്റുള്ളവരുടെ സങ്കടത്തിൽ സന്തോഷം കണ്ടെത്തുന്ന ഒരുപാട് പേർ നമുക്കിടയിലുണ്ട്. ഇത്തരക്കാരെ ഒരിക്കലും ജീവിതത്തിൽ അടുപ്പിക്കരുത്. അവരുടെ സ്വഭാവം നിങ്ങളെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവരുടെ ദു:ഖത്തില്‍ സന്തോഷിക്കുന്നവരുമായി ഒരു കാരണവശാലും ചങ്ങാത്തം കൂടാതിരിക്കുക.  

2 /5

അവസരത്തിനൊത്ത് വാക്ക് മാറുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തികളോട് ഒരിക്കലും ചങ്ങാത്തം പാടില്ല. അത് ജീവിതത്തില്‍ ദോഷഫലങ്ങള്‍ക്ക് കാരണമാകും. ഇത്തരക്കാരെ വിശ്വസിക്കാൻ കൊള്ളില്ല.   

3 /5

ഒരുകാര്യം തെറ്റാണെന്ന് അറിഞ്ഞിട്ടും അവ വീണ്ടും ആവർത്തിക്കുന്ന വ്യക്തികളെ ഒരിക്കലും അടുപ്പിക്കരുത്. തങ്ങളുടെ തെറ്റുകളെ ന്യായീകരിക്കാൻ ഇവർ ശ്രമിച്ചുകൊണ്ടേയിരിക്കും. അത് നിങ്ങളെയും തെറ്റായി സ്വാധീനിച്ചേക്കാം.  

4 /5

നമ്മുടെ മുൻപിൽ നിന്ന് നല്ല വാക്കുകൾ പറയുകയും പിന്നീട് മറ്റൊരാളുടെ അടുത്ത് ചെന്ന് നമ്മളെ കുറ്റം പറയുകയും ചെയ്യുന്ന വ്യക്തികളെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ഇവർ നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കും. പൊന്നു കൊണ്ട് മൂടാം എന്ന് പറഞ്ഞാലും ഇവരെ അടുപ്പിക്കരുത്.   

5 /5

നല്ല കാര്യങ്ങൾ പറഞ്ഞുകൊടുത്താൽ അത് അം​ഗീകരിക്കാതെ നിഷേധാത്മകമായി സംസാരിക്കുന്നവരെ ഒരിക്കലും അംഗീകരിക്കരുത്. അവരുമായി ചങ്ങാത്തവും പാടില്ല.   

You May Like

Sponsored by Taboola