Chanakya Niti: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില്‍ ഒരാളാണ് ചാണക്യൻ. ജീവിത വിജയത്തിനായി നിരവധി തത്ത്വങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്
സത്യസന്ധത അമിതമായി കണിച്ചാലും പണി കിട്ടുമെന്ന് ചാണക്യൻ തന്റെ ചാണക്യനീതിയിൽ പറയുന്നു. ജീവിതത്തിൽ വിജയം നേടാൻ പാലിക്കേണ്ട അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം
അമിതമായ സത്യസന്ധത നിങ്ങളെ അപത്തിലേക്ക് നയിക്കും. അതിനാൽ ജീവിതത്തില്‍ വിജയം ആഗ്രഹിക്കുന്നുവെങ്കിൽ അമിതമായ സത്യസന്ധത ഉപേക്ഷിക്കൂ
തന്റെ സാമ്പത്തിക നേട്ടങ്ങളും പ്രശ്നങ്ങളും മറ്റുള്ളവരെ അറിയിക്കാതെ ഇരിക്കുന്നതാണ് ബുദ്ധിമാന്റെ ലക്ഷണം എന്ന് ചാണക്യൻ പറയുന്നു. ഇത് ജീവിതവിജയത്തിലേക്ക് നയിക്കുന്നു
തന്റെ ലക്ഷ്യങ്ങൾ നേടുന്നത് വരെയെങ്കിലും അത് മറ്റുള്ളവരോട് പറയാതിരിക്കണമെന്ന് ചാണക്യൻ പറയുന്നു
എല്ലാ കാര്യങ്ങളിലും കൃത്യനിഷ്ടത പാലിക്കണം. എല്ലാ ജോലിയും കൃത്യസമയത്ത് പൂർത്തീകരിക്കുന്ന ഒരാള്‍ക്ക് ജീവിതത്തിൽ വിജയിക്കാൻ സാധിക്കും
ഏത് സാഹചര്യത്തിലും വ്യക്തമായി സംസാരിക്കുന്നവർക്ക് ഏത് പ്രതിസന്ധിയെയും നേരിടാനാകുമെന്ന് ചാണക്യൻ പറയുന്നു