ജീവിതത്തിൻറെ വിവിധ വശങ്ങളെക്കുറിച്ചും ജീവിത വിജയം നേടുന്നതിന് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ചാണക്യ നീതിയിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ ചാണക്യ തന്ത്രങ്ങൾ ജീവിതത്തിൽ പാലിച്ചാൽ വിജയം സുനിശ്ചിതമാണ്.
ആചാര്യൻ ചാണക്യൻ പണ്ഡിതനും രാഷ്ട്രീയ വിദഗ്ധനും സാമ്പത്തിക വിദഗ്ധനുമായിരുന്നു. ചാണക്യ തന്ത്രങ്ങൾ പിന്തുടരുന്നത് ഒരു വ്യക്തിക്ക് ജീവിത വിജയം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
ബുദ്ധിശൂന്യമായി പണം ചിലവഴിക്കരുത്. പണം തോന്നിയ പോലെ ചിലവഴിക്കുകയും മോശം സയമത്തേക്ക് കരുതി വയ്ക്കാതിരിക്കുകയും ചെയ്യുന്നത് വിഡ്ഢിത്തരം ആണെന്നാണ് ചാണക്യൻ പറയുന്നത്. ഇവർക്ക് കഷ്ടകാലം വരുമ്പോൾ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. എന്നാൽ മോശം സമയത്തേക്ക് പണം കരുതിവയ്ക്കുന്നവർ ജ്ഞാനികളാണെന്ന് ചാണക്യൻ പറയുന്നു.
നേരായ മാർഗത്തിൽ പണം സമ്പാദിക്കണമെന്നാണ് ചാണക്യൻ പറയുന്നത്. അധാർമിക വഴികളിലൂടെ സമ്പാദിക്കുന്ന പണം അധികം നിലനിൽക്കില്ല. തെറ്റായ സമ്പാദിച്ച പണം കുറച്ചുകാലത്തേക്കേ നിലനിൽക്കൂ. ഇത് നിങ്ങൾക്ക് ഒരിക്കലും സമാധാനത്തോടെ ഉപയോഗിക്കാനും ആകില്ലെന്ന് ചാണക്യൻ പറയുന്നു.
ബഹുമാനം പ്രധാനമാണെന്ന് ചാണക്യൻ പറയുന്നു. നിങ്ങൾക്ക് ബഹുമാനം ലഭിക്കണമെങ്കിൽ നിങ്ങൾ മറ്റുള്ളവരെ ബഹുമാനിക്കുകയും വേണം. മറ്റുള്ളവരെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്നവരെ സമൂഹം അംഗീകരിക്കില്ല. ഇത്തരക്കാർ എന്നും സാമ്പത്തിക പ്രതിസന്ധികളെ അഭിമുഖീകരിക്കും.
വീട്ടിൽ ലക്ഷ്മീകൃപ ഉണ്ടാകേണ്ടത് പ്രധാനമാണെന്ന് ചാണക്യൻ പറയുന്നു. വഴക്കും അഭിപ്രായ ഭിന്നതകളും ഉള്ള വീട്ടിൽ ഒരിക്കലും ലക്ഷ്മീദേവി വാഴില്ല. സമാധാനം ഇല്ലാത്ത വീട്ടിൽ നിന്ന് ലക്ഷ്മീദേവി ഇറങ്ങിപ്പോകുന്നതോടെ സമ്പത്തും ഐശ്വര്യവും ഇല്ലാതാകും. സമാധാനവും ശാന്തിയുമുള്ള കുടുംബത്തിൽ ലക്ഷ്മീദേവി വാഴുകയും ഇവർക്ക് സമ്പത്തും ഐശ്വര്യവും ഉണ്ടാകുകയും ചെയ്യും.
സമ്പത്തിൽ അഹങ്കരിക്കരുത് എന്നാണ് ചാണക്യൻ വ്യക്തമാക്കുന്നത്. പണത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതല്ലെന്നാണ് ചാണക്യൻറെ അഭിപ്രായം. പണം സമ്പാദിക്കുന്നത് ഒരിക്കലും ഭ്രാന്തമായി ആകരുത്. ഇത് അഹങ്കാരത്തിലേക്ക് നയിക്കും. ഇത്തരം ആളുകളുടെ പണം അധികനാൾ നിലനിൽക്കില്ലെന്നാണ് ചാണക്യൻ പറയുന്നത്.
പണം ഒരു നദി പോലെ ഉപയോഗിക്കാൻ പഠിക്കണമെന്നാണ് ചാണക്യ നീതിയിൽ പറയുന്നത്. അതായത്, പണം നിക്ഷേപത്തിനും ജീവകാരുണ്യത്തിനും ഉപയോഗിക്കണം. പലരും സമ്പാദ്യം സൂക്ഷിച്ച് വയ്ക്കുന്നു, ഉപയോഗിക്കുന്നില്ല. പണം മോശം സമയങ്ങളിൽ ഒരു സുഹൃത്തിൻറെ പങ്കുവഹിക്കുന്നുവെന്നാണ് ചാണക്യൻ പറയുന്നത്.