കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ശാന്തിയും സമാധാനവും ഉണ്ടാകുന്നതിന് സ്ത്രീകൾക്കുണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തെല്ലാമാണെന്ന് ചാണക്യൻ പറയുന്നു.
ഒരു സ്ത്രീക്ക് അവളുടെ സ്വഭാവ ഗുണങ്ങളാൽ ഒരു വീടിനെ സ്വർഗ്ഗമോ നരകമോ ആക്കി മാറ്റാമെന്ന് ചാണക്യൻ പറയുന്നു. ഒരു സ്ത്രീയെ നല്ല ഭാര്യയാക്കുന്ന ഗുണങ്ങൾ ഏതെല്ലാമാണെന്ന് ചാണക്യൻ പറയുന്നു.
ചാണക്യൻ അഭിപ്രയാപ്പെടുന്നത് അനുസരിച്ച്, വിദ്യാസമ്പന്നയും സംസ്കാര സമ്പന്നയും സദ്ഗുണങ്ങളുമുള്ള സ്ത്രീയെ ഭാര്യയായി ലഭിച്ചാൽ കുടുംബം പുരോഗതി പ്രാപിക്കും. ആത്മവിശ്വാസമുള്ള ഈ സ്ത്രീകളുടെ തീരുമാനങ്ങൾ കുടുംബത്തെ അഭിവൃദ്ധിയിലേക്ക് നയിക്കും.
മതവിശ്വാസിയായ സ്ത്രീക്ക് ഭർത്താവിനെയും കുടുംബത്തെയും തിന്മയുടെ സ്വാധീനങ്ങളിൽ നിന്ന് മാറ്റാൻ കഴിയും. കുടുംബത്തിൽ എപ്പോഴും ദൈവാനുഗ്രഹം ഉണ്ടാകും. അതിനാൽ മതവിശ്വാസിയായ സ്ത്രീയെ വിവാഹം ചെയ്യാനാണ് ചാണക്യൻ നിർദേശിക്കുന്നത്.
എല്ലാവരെയും ബഹുമാനിക്കുന്ന സ്ത്രീ കുടുംബത്തിൻറെ ഐശ്വര്യമാണ്. ഇവർ വഷളായ ബന്ധങ്ങളെ വരെ മെച്ചെപ്പെടുത്തും. കുടുംബങ്ങളെ സ്നേഹത്താൽ ഒന്നിപ്പിക്കും. ഇവർ ഭർത്താവിനും കുടുംബത്തിനും ഭാഗ്യം കൊണ്ടുവരുന്നവരാകും.
സഹിഷ്ണുത കുടുംബജീവിതത്തിൽ പ്രധാനമാണ്. ചാണക്യൻറെ അഭിപ്രായത്തിൽ ക്ഷമയുള്ള ഒരു സ്ത്രീ കുടുംബത്തിൻറെ പ്രയാസകരമായ സമയങ്ങളെയും പ്രതിസന്ധികളെയും സമാധാനത്തോടെ മറികടക്കുന്നു. ഭാര്യയുടെ പിന്തുണയും സ്നേഹവും ഭർത്താവിനെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റും.
ശാന്തമായ മനസ്സുള്ള സ്രീകൾ ദേഷ്യപ്പെടില്ലെന്ന് ചാണക്യൻ പറയുന്നു. അവർ വീട് സന്തോഷമുള്ള ഭവനമാക്കി മാറ്റുന്നു. കുടുംബത്തിൽ ശാന്തിയും സമാധാനവും സന്തോഷവും ഐക്യവും ഉണ്ടാകും. കുടുംബം വേഗത്തിൽ പുരോഗതിയുള്ളതാകും. ഇവർ വീടിനുള്ളിൽ പോസിറ്റീവ് അന്തരീക്ഷം ഉണ്ടാക്കുന്നു.