Chanakya Niti: ഭാര്യയറിയരുത്! ഭ‍ർത്താവ് സൂക്ഷിക്കേണ്ട രഹസ്യങ്ങൾ ഇവയെന്ന് ചാണക്യൻ

ലോകത്തെ മികച്ച ആചാര്യന്മാരിൽ ഒരാളായിരുന്നു ചാണക്യൻ. ചാണക്യ നീതിക്കും ചാണക്യ തന്ത്രങ്ങൾക്കും ഇന്നും പ്രസക്തിയുണ്ട്.

  • Mar 18, 2025, 10:41 AM IST
1 /6

കുടുംബത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും ചാണക്യൻ നീതി ശാസ്ത്രത്തിൽ പറയുന്നു. ചാണക്യ നീതിയിലെ പല കാര്യങ്ങളും ഇന്നും പ്രസക്തമാണ്.

2 /6

ചാണക്യ നീതിയിൽ ദാമ്പത്യ ജീവിതത്തെക്കുറിച്ചും ദമ്പതികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ചാണക്യൻ വ്യക്തമാക്കുന്നുണ്ട്. കുടുംബത്തിൻറെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ഭാര്യയിൽ നിന്ന് ചില കാര്യങ്ങൾ ഭർത്താവ് മറച്ചുവയ്ക്കണമെന്നാണ് ചാണക്യൻ പറയുന്നത്.

3 /6

നിങ്ങളുടെ വരുമാനത്തെക്കുറിച്ച് ഭാര്യയോട് കൃത്യമായി പറയരുത്. ഇത് ചിലപ്പോൾ വരുമാനത്തേക്കാൾ കൂടുതൽ ചിലവുകളിലേക്ക് നയിച്ചേക്കാം. ഇത് സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നയിക്കും.

4 /6

ദാനധർമ്മങ്ങൾ നൽകുന്നത് ഭാര്യയോട് പറയരുത്. ഇത് കുടുംബത്തിൽ ചിലപ്പോൾ പ്രശ്നങ്ങൾക്ക് കാരണമാകും. ദാനധർമ്മങ്ങൾ ചെയ്യുന്നത് നിങ്ങൾ മാത്രം അറിയേണ്ട കാര്യമാണ്.

5 /6

നിങ്ങൾക്ക് ഏതെങ്കിലും സാഹചര്യത്തിൽ അപമാനം നേരിട്ടിട്ടുണ്ടെങ്കിൽ ഒരിക്കലും യാതൊരു കാരണവശാലും അത് ഭാര്യയോട് പറയരുത്. ഇത് കുടുംബത്തിൽ വിഷമത്തിന് കാരണമാകും. ഇത് ദാമ്പത്യ ജീവിതത്തേയും ബാധിക്കും.

6 /6

നിങ്ങളുടെ ദൌർബല്യം, ബലഹീനത എന്നിവയെക്കുറിച്ച് മറ്റൊരാളോട് പറയരുത്. അത് നിങ്ങളുടെ ഭാര്യയോടാണെങ്കിൽപോലും. ഇത് പങ്കാളികൾക്കിടയിലും കുടുംബത്തിലും പ്രശ്നങ്ങൾക്ക് കാരണമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola