Chanakya Niti: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരില്‍ ഒരാളാണ് ചാണക്യൻ. ജീവിത വിജയത്തിനായി നിരവധി തത്ത്വങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്
പണത്തെക്കുറിച്ചുള്ള ചാണക്യന്റെ കാഴ്ചപ്പാടുകള്‍ എന്നും പ്രസക്തമായതാണ്. ആളുകള്‍ ഇപ്പോഴും അവ പിന്തുടരുന്നുമുണ്ട്. ചാണക്യനീതിയില്‍ പണത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.
ചില വഴികളിലൂടെ ആളുകള്‍ സമ്പാദിക്കുന്ന പണം ഒരിക്കലും അവർക്ക് ഉപാകാരപ്പെടില്ലെന്ന് ചാണക്യൻ പറയുന്നു. ചാണക്യനീതി പ്രകാരം, ഈ നാല് വിധത്തില്‍ സമ്പാദിച്ച പണം ഒരിക്കലും തങ്ങൾക്ക് നിലനില്‍ക്കില്ല.
അനധികൃതമായി സമ്പാദിക്കുന്ന പണം ഒരിക്കലും ഒരു മനുഷ്യന് ഉപകാരപ്പെടില്ലെന്ന് ചാണക്യ നീതിയിൽ പറയുന്നു. ഈ പണം ഭാവിയിൽ ദുഖത്തിന് കാരണമായി മാറും
മോഷണമുതൽ ഒരിക്കലും സമ്പത്തല്ല. മോഷ്ടിച്ച പണം ഒരിക്കലും ജീവിതത്തിന് മുതൽ കൂട്ടാകില്ല. മോഷ്ടിച്ച മുതൽ ജീവിതത്തിൽ കഷ്ടതകൾക്ക് കാരണമാകും
ഒരാളെ വഞ്ചിച്ച് നേടുന്നതെന്തും നമ്മുടെ നാശത്തിന് മാത്രമേ കാരണമാകു. വഞ്ചനയിലൂടെ സമ്പാദിക്കുന്ന പണം ജീവിതം നശിപ്പിക്കുമെന്ന് ചാണക്യൻ പറയുന്നു
തെറ്റായ കാര്യങ്ങൾ ചെയ്ത് സമ്പാദിക്കുന്ന പണം അധികനാൾ നിലനിൽക്കില്ല. ഇത്തരത്തിൽ സമ്പാദിക്കുന്ന എല്ലാ പണവും അപകടമോ രോഗമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ നശിച്ചുപോകുമെന്ന് ചാണക്യന്‍ പറയുന്നു