ആചാര്യൻ ചാണക്യൻ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകുന്നതിന് ചാണക്യൻ നിർദേശിക്കുന്നത് എന്താെല്ലാമാണെന്ന് അറിയാം.
ലോകത്തിലെ മികച്ച ആചാര്യൻമാരിൽ ഒരാളാണ് ചാണക്യൻ. ദാമ്പത്യ ജീവിതം മനോഹരമാകാനും ദമ്പതികൾ തമ്മിലുള്ള ബന്ധം ദൃഢമാകാനും അദ്ദേഹം ചാണക്യ നീതിയിൽ പറഞ്ഞിരിക്കുന്നത് എന്തെല്ലാം കാര്യങ്ങളാണെന്ന് അറിയാം.
പരസ്പര ബഹുമാനം- ഭാര്യാഭർത്താക്കന്മാർ തമ്മിൽ സ്നേഹവും പരസ്പര ബഹുമാനവും ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. പരസ്പരം സ്നേഹവും ബഹുമാനവും കാത്തുസൂക്ഷിക്കുന്ന ബന്ധങ്ങൾ മനോഹരമായിരിക്കുമെന്നാണ് ചാണക്യൻ പറയുന്നത്.
അഹങ്കരിക്കരുത്- അഹങ്കാരം കാണിക്കുന്നത് ബന്ധത്തെ തകർച്ചയിലേക്ക് നയിക്കും. പരസ്പരം മനസ്സിലാക്കി ഒരുമയോടെ മുന്നോട്ട് പോയാൽ മാത്രമേ ദാമ്പത്യജീവിതം മനോഹരമാകൂ.
ക്ഷമ- ജീവിതത്തിൽ സംയമനം പാലിക്കുന്നവർക്ക് കഠിനമായ സാഹചര്യങ്ങളെപ്പോലും അനായാസം നേരിടാനാകും. ഇവർ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും കരകയറും. ഭാര്യയും ഭർത്താവും ക്ഷമാശീലമുള്ളവരായിരിക്കുന്നത് ദാമ്പത്യ ജീവിതം മനോഹരമാക്കും.
സ്വകാര്യത- ഭാര്യയും ഭർത്താവും തമ്മിലുള്ള സ്വകാര്യത ആരുമായും പങ്കുവയ്ക്കരുത്. ഇത് ദാമ്പത്യ ജീവിതത്തെ മോശമായി ബാധിക്കും. പരസ്പര വിശ്വാസത്തെ തകർക്കാതിരിക്കുന്നത് ദാമ്പത്യ ജീവിതം മനോഹരമാക്കും.
സംശയം- ദാമ്പത്യ ജീവിതത്തിൽ ദമ്പതികൾ പരസ്പരം സംശയിക്കുകയോ നുണ പറയുകയോ ചെയ്യരുത്. പരസ്പരം സംശയിക്കുന്നത് ഭാര്യാഭർതൃ ബന്ധം ഉലയാൻ കാരണമാകും. നുണ പറയുന്നതും ബന്ധം മോശമാകാൻ കാരണമാകും. പരസ്പര വിശ്വാസമാണ് ദാമ്പത്യ ജീവിതത്തിൻറെ അടിത്തറ.