Chanakya Niti: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനുമാണ് ആചാര്യനായ ചാണക്യൻ. ജീവിതം, പണം, മൂല്യങ്ങൾ, ആളുകൾ എങ്ങനെ പ്രവർത്തിക്കുന്നു തുടങ്ങിയവയെ കുറിച്ച് ചാണക്യ നീതിയിൽ പറയുന്നു.
ജീവിതത്തിൽ വിജയിക്കാൻ ആവശ്യമായ കാര്യങ്ങളെ കുറിച്ച് ചാണക്യ നീതിയിൽ വ്യക്തമാക്കുന്നുണ്ട്.
എല്ലാവരും ജീവിതത്തിൽ വിജയം ആഗ്രഹിക്കുന്നവരാണ്. എന്നാൽ ചിലപ്പോൾ നമ്മൾ എത്ര കഠിനാധ്വാനം ചെയ്താലും വിജയം നേടാനായില്ലെന്ന് വരും. കൃത്യമായ ആസൂത്രണത്തിന്റെ അഭാവമാണ് ഇതെന്നാണ് ചാണക്യൻ പറയുന്നത്.
ഏതൊരു ജോലിയും ചെയ്യുന്നതിന് മുൻപ് കൃത്യമായ പദ്ധതി തയ്യാറാക്കേണ്ടത് പ്രധാനമാണ്. ഇത് സത്യസന്ധമായി നടപ്പിലാക്കുകയും വേണം.
നല്ല വ്യക്തിത്വ ഗുണവും ജീവിത വിജയത്തിന് ആവശ്യമാണ്. നല്ല ഗുണങ്ങളുള്ള ഒരാൾക്ക് മാത്രമെ എപ്പോഴും വിജയം കൈവരിക്കാൻ കഴിയുകയുള്ളൂ.
ജയവും തോൽവിയും ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ശരിയായ പാത പിന്തുടർന്നാൽ വിജയം നേടാൻ സാധിക്കുമെന്ന് ചാണക്യൻ പറയുന്നു.
വിജയം നേടണമെന്ന് ആഗ്രഹിക്കുന്നവർ എപ്പോഴും അവരുടെ ലക്ഷ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് മുന്നോട്ട് നീങ്ങും. ജീവിതത്തിൽ ഏറ്റവും വിലപ്പെട്ട ഒന്നാണ് സമയം. അത് പാഴാക്കാതെ ലക്ഷ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുക.
വിജയം കൈവരിക്കാൻ ആദ്യം സ്വന്തം കഴിവുകൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ശക്തിയും ബലഹീനതയും മനസിലാക്കി മുന്നോട്ട് പോയില്ലെങ്കിൽ പുരോഗതി നേടാൻ സാദിക്കാതെ വരും.
എല്ലാവരും നിങ്ങളുടെ നല്ലതിനെ കുറിച്ച് ചിന്തിക്കുന്നവരായിരിക്കില്ല. അതിനാൽ യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയേണ്ടതും വളരെ പ്രധാനമാണ്.