ലോകത്തെ പ്രമുഖ ആചാര്യന്മാരിൽ ഒരാളാണ് ചാണക്യൻ. ചാണക്യ തന്ത്രങ്ങൾ ലോകപ്രസിദ്ധമാണ്.
ജീവിതത്തിൻറെ വ്യത്യസ്ത മേഖലകളെക്കുറിച്ചും ജീവിതം വിജയകരവും ലളിതവും ആക്കുന്നതിനെക്കുറിച്ചും ചാണക്യ നീതിയിൽ പ്രതിപാദിക്കുന്നു. നിരവധി കാര്യങ്ങളിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ മുന്നിലാണെന്ന് ചാണക്യൻ പറയുന്നു. എന്തെല്ലാം കാര്യങ്ങളിലാണ് സ്ത്രീകൾ പുരുഷന്മാരേക്കാൾ ശ്രേഷ്ഠരായിരിക്കുന്നതെന്ന് അറിയാം.
പുരുഷന്മാരേക്കാൾ സ്ത്രീകൾ കരുതലും ദയയും ഉള്ളവരാണ്. സുഹൃദ്ബന്ധങ്ങളിലും കുടുംബത്തിലും അവർ കരുതൽ ഉള്ളവരാണ്. സങ്കടത്തിലും സന്തോഷത്തിലും ഇവർ കുടുംബാംഗങ്ങളെ പിന്തുണയ്ക്കുന്നു. കുടുംബത്തിൻറെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ ഒരു സ്ത്രീക്ക് സാധിക്കും.
പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് വിശപ്പ് കൂടുതലായി അനുഭവപ്പെടുന്നതെന്ന് ചാണക്യ നീതിയിൽ പറയുന്നു. പുരുഷന്മാരേക്കാളധികം ഭക്ഷണം സ്ത്രീകൾ കഴിക്കുന്നു. സ്ത്രീകളുടെ ശരീരപ്രകൃതി കാരണം അവർക്ക് കൂടുതൽ കലോറി ആവശ്യമായതിനാൽ കൂടുതൽ ഭക്ഷണം കഴിക്കേണ്ടതുണ്ട്.
ലൈംഗികതയുടെ കാര്യത്തിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ ശ്രേഷ്ഠരാണെന്നാണ് ചാണക്യ നീതിയിൽ പറയുന്നത്. പുരുഷന്മാരേക്കാൾ എട്ട് മടങ്ങ് ലൈംഗികതയുള്ളവരാണ് സ്ത്രീകളെന്നാണ് ചാണക്യൻ പറയുന്നത്. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ലൈംഗിക ശക്തിയുണ്ടെന്ന് ചാണക്യൻ പറയുന്നു.
സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ബുദ്ധിയുണ്ടെന്ന് ചാണക്യൻ പറയുന്നു. പുരുഷന്മാരേക്കാൾ മിടുക്കരാണ് സ്ത്രീകൾ. പ്രശ്നങ്ങളെയും വെല്ലുവിളികളെയും ഭയമില്ലാതെ നേരിടുന്നു. ഏറ്റവും പ്രയാസകരമായ ജീവിത സാഹചര്യങ്ങളിൽ നിന്നുപോലും സ്ത്രീകൾ എളുപ്പം കരകയറുന്നു.
ചാണക്യ നീതിയിൽ പറയുന്നത് പുരുഷന്മാരേക്കാൾ ധൈര്യം സ്ത്രീകൾക്കാണെന്നാണ്. സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ആറ് മടങ്ങ് ധൈര്യം ഉണ്ടെന്ന് ചാണക്യ നീതിയിൽ പറയുന്നു. അവർ ഒരു സാഹചര്യത്തിലും പരിഭ്രാന്തരാകില്ല. ദൃഢനിശ്ചയമുള്ളവരായിരിക്കും.