Chanakya Niti: ചാണക്യനീതി എന്ന ഗ്രന്ഥം ജനങ്ങള്‍ക്കിടയില്‍ ഇന്നും പ്രചാരത്തിലുണ്ട്. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങള്‍ ചാണക്യ നീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്
ചാണക്യന്‍റെ അഭിപ്രായത്തില്‍, ഒരു വ്യക്തിക്ക് മരണത്തിന് തുല്യമായ ജീവിത സാഹചര്യങ്ങള്‍ നേരിടേണ്ടിവരും. അത്തരം അവസ്ഥകൾ ഏതെല്ലാമെന്ന് നോക്കാം.
വാർദ്ധക്യത്തിൽ തന്റെ ജീവിതപങ്കാളി മരിക്കുന്നത് വലിയ ദുഖകരമായ അവസ്ഥയാണ്. ഒരു സ്ത്രീക്ക് പുരുഷനില്ലാതെ സമയം ചെലവഴിക്കാനാകും. എന്നാല്‍, ഒരു പുരുഷന് സ്ത്രീ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് ചാണക്യന്‍ പറയുന്നു.
മറ്റുള്ളവരുടെ കീഴിൽ അടിമയെപ്പോലെ പണിയെടുക്കേണ്ടി വരുന്നതും ജീവിതത്തിലെ ഏറ്റവും വിഷമകരമായ ജീവിതാവസ്ഥയാണ്. അത്തരക്കാരുടെ ജീവിതം നരകതുല്യമാണ്.
വിവാഹശേഷവും തന്റെ പങ്കാളി ഇല്ലാതെ ജീവിക്കേണ്ടി വരുന്നതും വലിയ ദുഖകരമായ അവസ്ഥയാണ്. സുഖകരമായ ദാമ്പത്യം ഇല്ലാത്ത ജീവിതം മരണത്തിന് തുല്യമാണെന്ന് ചാണക്യൻ പറയുന്നു.
സഹോദരീസഹോദരന്മാരാല്‍ അപമാനിക്കപ്പെടുക എന്നത് അത്യന്തം വേദനാജനകമായ കാര്യമാണ്. തങ്ങളുടെ സഹോദരങ്ങളില്‍ നിന്ന് ലഭിക്കുന്ന അപമാനം ഒരിക്കലും മറക്കാന്‍ കഴിയില്ല.
കടബാധ്യതയുള്ള ഒരു വ്യക്തി പണമില്ലാതെ കടം വീട്ടാൻ കഴിയാതെ നിരന്തരം കഷ്ടപ്പെടും. അത്തരമൊരു വ്യക്തിക്ക് എല്ലായ്‌പ്പോഴും ജീവിതം ഒരു ഭാരമായി തോന്നും.