Chanakya Niti: ഈ ഗുണങ്ങളുള്ളവർ ഭാഗ്യം ചെയ്തവർ; ജീവിത വിജയം ഉറപ്പ്

മികച്ച പണ്ഡിതനും ലോകത്തിലെ മികച്ച ആചാര്യന്മാരിൽ ഒരാളുമായിരുന്നു ചാണക്യൻ.

  • Mar 19, 2025, 06:47 PM IST
1 /6

ചാണക്യൻറെ കാഴ്ചപ്പാടിൽ ചില ഗുണങ്ങളുള്ളവർ ഭാഗ്യവാന്മാരാണെന്ന് കരുതപ്പെടുന്നു. എന്തെല്ലാം ഗുണങ്ങളാണ് ചാണക്യൻ പറയുന്നതെന്ന് അറിയാം.

2 /6

രണ്ട് നേരം ഭക്ഷണം ലഭിക്കുന്നവൻ ഭാഗ്യവാണെന്ന് ചാണക്യൻ പറയുന്നു. അനേകലക്ഷം പേർ നിങ്ങൾക്ക് ചുറ്റും പട്ടിണിയിലാണ്. ഒരു നേരം പോലും ഭക്ഷണം ലഭിക്കാത്ത നിരവധി പേരാണ് ഈ ലോകത്തിലുള്ളത്.

3 /6

പണമുള്ള വ്യക്തി ഭാഗ്യവാനാണെന്ന് ചാണക്യൻ പറയുന്നു. പണില്ലെങ്കിൽ ലോകത്തിലുള്ള ഭൌതിക സുഖങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാനാവില്ല. അതിനാൽ ഒരു മനുഷ്യന് പണമുണ്ടായിരിക്കേണ്ടത് പ്രധാനമാണ്.

4 /6

ദാനം ചെയ്യാനുള്ള മനസ്സുള്ളയാൾ ഭാഗ്യവാനാണ്. ദാനം നൽകുന്ന വ്യക്തി സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും മനോഹരമാക്കുന്നു.

5 /6

ഏതെങ്കിലും തൊഴിലിൽ നൈപുണ്യമുള്ള വ്യക്തി ഭാഗ്യവാനാണെന്ന് ചാണക്യൻ അഭിപ്രായപ്പെടുന്നു. അവർ ഏത് സാഹചര്യത്തിലും ജീവിക്കും. എന്നാൽ, ഒരിക്കലും കഴിവുകളിൽ അഹങ്കരിക്കരുത്. എപ്പോൾ വേണമെങ്കിലും വിധി മാറാമെന്ന ഓർമ്മയുണ്ടാകണം.

6 /6

സൌമ്യതയും സ്നേഹവുമുള്ള ഭാര്യയുള്ള വ്യക്തി ഭാഗ്യവാനാണെന്ന് ചാണക്യൻ പറയുന്നു. സൌമ്യതയും ശാന്തതയുമുള്ള സ്ത്രീക്ക് കുടുംബത്തെ പുരോഗതിയിലേക്ക് നയിക്കാനാകും.

You May Like

Sponsored by Taboola